Connect with us

Health

രാവിലെ ഇഞ്ചിയും മഞ്ഞളും ചേർത്ത വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങൾ

നിങ്ങൾ എന്തെങ്കിലും അസുഖത്തിന് ചികിത്സ തേടുന്നവർ ആണെങ്കിൽ വെറും വയറ്റിൽ ഇഞ്ചിയും മഞ്ഞളും പരീക്ഷിക്കുന്നതിന് മുൻപ് ഡോക്ടറുടെ നിർദ്ദേശം തേടുന്നത് നല്ലതാണ്.

Published

|

Last Updated

ല്ലാ ദിവസവും രാവിലെ ഇഞ്ചിയും മഞ്ഞളും ചേർത്ത് കുടിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും വീക്കം കുറയ്ക്കാനും തുടങ്ങിയ നിരവധി ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു.എന്തൊക്കെയാണ് ഇഞ്ചിയും മഞ്ഞളും ചേർത്ത് രാവിലെ കഴിച്ചാൽ ഉള്ള ഗുണങ്ങൾ എന്ന് നോക്കാം.

ഇവ രണ്ടിലും ജിഞ്ചറോൾ,കുർക്കുമിൻ തുടങ്ങിയ ശക്തമായ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വീക്കം തടയുന്നതിനും പ്രസിദ്ധമാണ്. ഈ സംയുക്തങ്ങൾ നിങ്ങളുടെ ശരീരത്തെ അണുബാധകളെ ചെറുക്കാനും നീര് കുറയ്ക്കാനും ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

സന്ധിവേദന ലഘൂകരിക്കാനും വിട്ടുമാറാത്ത നീർക്കെട്ട് ഒഴിവാക്കാനുമുള്ള ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ഇതിലുണ്ട്.ആർത്രൈറ്റിസ്, വയറിളക്കം തുടങ്ങിയവയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ നിയന്ത്രിക്കാനും പതിവായി ഇത് കഴിക്കുന്നതിലൂടെ സാധിക്കും.

മാത്രമല്ല ഇത് ദഹന എൻസൈം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഓക്കാനും കുറക്കാനും ചർദ്ദി അകറ്റാനും സഹായിക്കും.ആരോഗ്യകരമായ കുടൽ മൈക്രോബയോം സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കാനും മഞ്ഞളും ഇഞ്ചി മിശ്രിതങ്ങൾക്ക് കഴിയും.ഇഞ്ചിയും മഞ്ഞളും രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയാരോഗ്യത്തെയും പിന്തുണയ്ക്കും.

നിങ്ങൾ എന്തെങ്കിലും അസുഖത്തിന് ചികിത്സ തേടുന്നവർ ആണെങ്കിൽ വെറും വയറ്റിൽ ഇഞ്ചിയും മഞ്ഞളും പരീക്ഷിക്കുന്നതിന് മുൻപ് ഡോക്ടറുടെ നിർദ്ദേശം തേടുന്നത് നല്ലതാണ്.

---- facebook comment plugin here -----

Latest