National
മംഗളൂരു പെട്രോകെമിക്കലില്‍ വിഷ വാതകച്ചോര്‍ച്ച; കോഴിക്കോട് സ്വദേശി ഉള്‍പ്പെടെ രണ്ട് മരണം
രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവനക്കാരന് പരുക്ക്

മംഗളൂരു | മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ ചോര്‍ന്ന വിഷ വാതകം ശ്വസിച്ച് മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. എം ആര്‍ പി എല്‍ ഓപറേറ്റര്‍മാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജില്‍ പ്രസാദ്, പ്രയാഗ്രാജില്‍ നിന്നുള്ള ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്.
രാവിലെ ഇരുവരെയും സ്ഥാപനത്തിലെ ടാങ്ക് പ്ലാറ്റ്‌ഫോമിന് മുകളില്‍ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. ഉടന്‍ മുക്കയിലെ ശ്രീനിവാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവനക്കാരനായ വിനായകിന് പരുക്കേറ്റു. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
---- facebook comment plugin here -----