Connect with us

ahmedabad flight tragedy

കോക്ക്പിറ്റ് വോയിസ് റെക്കോർഡിംഗ് പുറത്തുവിടാതെ അന്വേഷണ റിപ്പോർട്ട് വിശ്വസിക്കില്ല: എയർ ഇന്ത്യ അപകടത്തിൽ മരിച്ച ഫൈസന്റെ ബന്ധു

അന്വേഷണ റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ച സമീർ, ഇന്ത്യൻ സർക്കാരിൽ തനിക്ക് വിശ്വാസമില്ലെന്നും വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡൽഹി | അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണം വ്യക്തമാക്കുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രാഥമിക റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ച് മരിച്ച യാത്രക്കാരുടെ ബന്ധുക്കൾ. പൈലറ്റുമാരുടെ പിഴവ് കാരണമാണ് അപകടമുണ്ടായതെന്ന അന്വേഷണ റിപ്പോർട്ട് വിശ്വസനീയമല്ലെന്നും കോക്ക്പിറ്റ് വോയിസ് റെക്കോർഡിംഗ് (CVR) പുറത്തുവിടണമെന്നും അപകടത്തിൽ മരിച്ച ഫൈസന്റെ ബന്ധു സമീർ റഫീക്ക് ആവശ്യപ്പെട്ടു.

“ഇത് ഞാൻ വിശ്വസിക്കുന്നില്ല. രണ്ട് പൈലറ്റുമാർക്കും ആവശ്യത്തിന് പരിചയസമ്പത്തുണ്ടായിരുന്നു. ക്യാപ്റ്റന് 8,300 മണിക്കൂറിലധികം ഫ്ലൈയിംഗ് പരിചയവും കോ-പൈലറ്റിന് 3,100 മണിക്കൂറിലധികം പരിചയവുമുണ്ട്” സമീർ റഫീക്ക് ബിബിസിയോട് പറഞ്ഞു.

എഞ്ചിനുകളിലേക്കുള്ള ഇന്ധന വിതരണം പൈലറ്റുമാർ ഓഫ് ചെയ്തുവെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എയർലൈൻ കോക്ക്പിറ്റ് റെക്കോർഡിംഗ് പുറത്തുവിടുന്നത് വരെ റിപ്പോർട്ട് വിശ്വസിക്കില്ല. റിപ്പോർട്ടിൽ പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും, കോക്ക്പിറ്റ് വോയിസ് റെക്കോർഡിംഗ് വഴി മാത്രമേ അപകടത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുവരികയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണ റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ച സമീർ, ഇന്ത്യൻ സർക്കാരിൽ തനിക്ക് വിശ്വാസമില്ലെന്നും വ്യക്തമാക്കി. കോക്ക്പിറ്റ് റെക്കോർഡിംഗ് നൽകാൻ സർക്കാർ തയ്യാറാകാത്തതാണ് ഈ വിശ്വാസക്കുറവിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് പൊതുജനങ്ങൾക്ക് നൽകാൻ താൽപ്പര്യമില്ലെങ്കിൽ കുഴപ്പമില്ല, പക്ഷെ കുടുംബാംഗങ്ങൾക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest