Connect with us

Kerala

ഡോ. ഷഹ്‌നയുടെ ആത്മഹത്യ; സുഹൃത്ത് റുവൈസ് റിമാന്‍ഡില്‍

14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

Published

|

Last Updated

തിരുവനന്തപുരം | മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പി ജി വിദ്യാര്‍ഥിനി ഡോ. ഷഹ്‌ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് ഡോ. റുവൈസ് റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

മെഡി. കോളജ് പോലീസാണ് റുവൈസിനെ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത റുവൈസിന്റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.

മെഡിക്കല്‍ പി ജി വിദ്യാര്‍ഥിയായ റുവൈസിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

റുവൈസിനെതിരെ ഷഹ്‌നയുടെ മാതാവും സഹോദരിയും മൊഴി നല്‍കിയിരുന്നു. ഭീമമായ സ്ത്രീധനം നല്‍കാത്തതിനാല്‍ വിവാഹത്തില്‍ നിന്നു റുവൈസ് പിന്മാറിയെന്നാണ് ആരോപണം. ഷഹ്‌നയുടെ മരണത്തില്‍ റുവൈസിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായ പ്രതിയുമായി മരിച്ച ഷഹാനയുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങിയെന്നാണു പരാതി. മെഡിക്കല്‍ പി ജി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു റുവൈസ്. ഷഹനയുടെ മരണം വിവാദ മായതിന് പിന്നാലെ റുവൈസിനെ സംഘടനയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കി.