Career Education
അക്കാദമിക് തിരിച്ചടികളിൽ തളരാൻ വരട്ടെ; കരകയറാം ഈ വഴികളിലൂടെ
കാര്യങ്ങൾ എവിടെയാണ് തെറ്റിയത് എന്ന് മനസ്സിലാക്കാൻ സത്യസന്ധമായ ഒരു വിലയിരുത്തൽ നല്ലതാണ്.

പഠന വിഷയത്തിൽ പരാജയമാണോ പ്രശ്നം. ഒരു പരാജയവും ഒരു കാര്യത്തിന്റെയും അവസാനമല്ലെന്ന കാര്യം നമുക്കറിയാം.എന്നാലും ഈ തളർച്ചയിൽ നിന്ന് ഒന്ന് കരകയറാൻ ചില മാർഗങ്ങൾ തിരയേണ്ടേ? അക്കാദമിക പരാജയങ്ങളിൽ വിജയകരമായി തിരിച്ചുവരാനുള്ള ചില വഴികൾ നോക്കാം.
മുൻകാല തെറ്റുകളെ കുറിച്ച് ചിന്തിക്കുക
- കാര്യങ്ങൾ എവിടെയാണ് തെറ്റിയത് എന്ന് മനസ്സിലാക്കാൻ സത്യസന്ധമായ ഒരു വിലയിരുത്തൽ നല്ലതാണ്.സമയമാണോ ശ്രദ്ധയാണോ ഗൈഡൻസിന്റെ അഭാവമാണോ എന്താണ് നമ്മുടെ പ്രശ്നം എന്ന് സ്വയം വിലയിരുത്തുക.
ലക്ഷ്യങ്ങൾ നിർവഹിക്കുക
- ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പുരോഗതി ട്രാക്ക് ചെയ്യുന്നതിനും കൃത്യമായ ഒരു ലക്ഷ്യം വയ്ക്കുക.
സമതുലിതമായ ദിനചര്യ
- പഠനം വിശ്രമം പുനരവലോകനം എന്നിവ സന്തുലിതമാക്കുന്ന ഒരു ദൈനംദിന ഷെഡ്യൂൾ നിർമ്മിക്കുക.
പ്രധാന വിശദാംശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
- ഗ്രാഹ്യം ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കുന്നതിനും പുനരാവലോകന സമയം ലാഭിക്കുന്നതിനും പ്രധാന ആശയങ്ങൾ മനസ്സിലാക്കുക.
പുരോഗതി നിരീക്ഷിക്കുക
- നിങ്ങൾക്ക് എത്രമാത്രം മാറ്റമുണ്ടായി എന്ന് അറിയുന്നതിനും പ്രചോദനം തുടരുന്നതിനുമായി പഠന പുരോഗതി നിരീക്ഷിക്കുന്നത് നല്ലതാണ്.
ക്ഷേമത്തിന് മുൻഗണന
- ഉറക്കം നല്ല വ്യായാമം നല്ല ഭക്ഷണം അല്ലെങ്കിൽ ധ്യാനം പോലുള്ള സമ്മർദ്ദ പരിഹാര മാർഗ്ഗങ്ങൾ പരീക്ഷിക്കാവുന്നതാണ്.
പിന്തുണ തേടുക
- അക്കാദമിക കാര്യങ്ങൾക്ക് ആവശ്യമുള്ളപ്പോൾ അധ്യാപകരുടെയോ സമപ്രായക്കാരുടെയോ പ്രിയപ്പെട്ടവരുടെയോ പിന്തുണ തേടാവുന്നതാണ്
പൂർണ്ണമായെന്നു കരുതാതെ മെച്ചപ്പെടുത്തി കൊണ്ടേയിരിക്കുക
- പുരോഗതി പൂർണ്ണതയെക്കാൾ നല്ലതാണ്. നിങ്ങൾക്ക് എന്താണ് നല്ലതെന്ന് മനസ്സിലാക്കി ശ്രമം തുടർന്നുകൊണ്ടേയിരിക്കുക.
ഈ വഴികൾ ഒന്നു പരീക്ഷിച്ചു നോക്കൂ. ഇനി അക്കാദമിക വിഷയങ്ങളിൽ പരാജയം എന്നൊരു വാക്കേ കൂടെ വരില്ല.
---- facebook comment plugin here -----