Connect with us

National

വിമാനത്താവളങ്ങളടച്ചു; ലഡാക്കില്‍ കുടുങ്ങിയ വിനോദസഞ്ചാരികള്‍ക്ക് സൗജന്യ താമസം

വെല്ലുവിളികളുണ്ടാകുമ്പോള്‍ അതിഥികള്‍ക്ക് കരുതല്‍ നല്‍കേണ്ടത് ഉത്തരവാദിത്വമെന്ന് ഹോട്ടല്‍ ആന്‍ഡ് ഗസ്റ്റ് ഹൗസ് അസ്സോസിയേഷന്‍

Published

|

Last Updated

ലേ | ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ലേ വിമാനത്താവളം അടച്ചതോടെ ലഡാക്കില്‍ കുടുങ്ങിയ വിനോദസഞ്ചാരികള്‍ക്ക് സൗജന്യ താമസ സൗകര്യവുമായി ഹോട്ടലുകള്‍. ഇതുവരെ താമസിച്ചിരുന്ന അതേ ഹോട്ടലുകളില്‍ സൗജന്യമായി താമസം തുടരാമെന്ന് ആള്‍ ലഡാക്ക് ഹോട്ടല്‍ ആന്‍ഡ് ഗസ്റ്റ് ഹൗസ് അസ്സോസിയേഷന്‍ വ്യക്തമാക്കി.

അടിയന്തര എക്സിക്യൂട്ടീവ് യോഗത്തിലാണ് അസ്സോസിയേഷന്‍ തീരുമാനമെടുത്തത്. അപ്രതീക്ഷിതമായ വെല്ലുവിളികളുണ്ടാകുമ്പോള്‍ അതിഥികള്‍ക്ക് കരുതലും പിന്തുണയും നല്‍കേണ്ടത് ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ ഉത്തരവാദിത്വമാണെന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് റിഗ്സിന്‍ വാങ്മോ ലച്ചിക് വ്യക്തമാക്കി.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെയാണ് ആദ്യം ശ്രീനഗര്‍, ജമ്മു, ലേ, ധരംശാല, അമൃത്സര്‍ വിമാനത്താവളങ്ങളും പിന്നീട് അധംപുര്‍, അംബാല, അവന്തിപുര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജയ്‌സാല്‍മിര്‍, ജോധ്പുര്‍, കണ്ട്‌ല, കങ്ഗ്ര, കെഷോദ്, കിഷന്‍ഗഡ്, കുളു- മണാലി, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്ട്യാല, പോര്‍ബന്തര്‍, രാജ്‌കോട്ട്, സര്‍സാവ, ഷിംല, ശ്രീനഗര്‍, ഥോയിസ്, ഉത്തര്‍ലായ് തുടങ്ങിയ വിമാനത്താവളങ്ങളും വ്യോമതാവളങ്ങളും പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം അടച്ചത്.

 

---- facebook comment plugin here -----

Latest