Connect with us

National

ഇനിയുള്ള ആക്രമണം യുദ്ധമായി ഔദ്യോഗികമായി കണക്കാക്കും; പാകിസ്താന്‌ അന്ത്യശാസനവുമായി ഇന്ത്യ

അടിയന്തര സാഹചര്യത്തെ നേരിടാന്‍ സായുധ സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി |ഭാവിയില്‍ നടക്കുന്ന ഏതൊരു ആക്രമണവും ഇന്ത്യക്കെതിരായ യുദ്ധമായി ഔദ്യോഗികമായി കണക്കാക്കുകയും അതിനനുസരിച്ച് പ്രതികരണങ്ങളും നടത്താന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, ഇന്ത്യന്‍ സായുധ സേനാ മേധാവികള്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഈ യോഗത്തിന് ശേഷമാണ് ഭീകരാക്രമണത്തിനെതിരെ പാകിസ്താന് ഇന്ത്യ അന്ത്യശാസനം നല്‍കിയത്.

പാകിസ്താന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തിലായിരുന്നു ഡല്‍ഹിയില്‍ കൂടിക്കാഴ്ച. അടിയന്തര സാഹചര്യം വിലയിരുത്തിയ യോഗം സൈനിക നടപടികളിലേക്ക് കടക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തതായാണ് വിവരം. നിലവിലെ സ്ഥിതിഗതികള്‍ യോഗം സൂക്ഷ്മമായി വിലയിരുത്തി.

പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാനാവശ്യമായ ആയുധങ്ങളുടെ വിവരങ്ങള്‍ പ്രധാനമന്ത്രി സൈനിക മേധാവികളുമായി ചോദിച്ചറിഞ്ഞു. ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ഇന്ന് രാത്രിയും പാക് പ്രകോപനം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.