Connect with us

Kuwait

ഡോ.അബ്ദുൽ ഹക്കീം അസ്ഹരിക്ക് സ്വീകരണം നൽകി

മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു.

Published

|

Last Updated

കുവൈറ്റ് സിറ്റി| സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡണ്ടായി നിയമിതനായ ഡോക്ടർ അബ്ദുൽ ഹക്കീം അസ്ഹരിക്ക് കുവൈത്ത് ഐസിഎഫ് സ്വീകരണം നൽകി. മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു. ഷുക്കൂർ മൗലവി ഉദ്ഘാടനം ചെയ്തു. മർക്കസ് നോളജ് സിറ്റി ചീഫ് അഡ്മിനിസ്ട്രേഷൻ ഓഫീസർ അഡ്വക്കേറ്റ് തൻവീർ, ജസാം ആർഎസ് സി കുവൈറ്റ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
ICF നേതാക്കളായ അബു മുഹമ്മദ്, നൗഷാദ്, റഫീക് കൊച്ചനൂർ, ഷബീർ സാസ്കോ, അസീസ് സഖാഫി എന്നിവർ നേതൃത്വം നൽകി. പ്രവർത്തകരെ അഭിസംബോധനം ചെയ്ത് ഡോ. അബ്ദുൽ ഹക്കീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. റസാഖ് സഖാഫി സ്വാഗതവും അബ്ദുൽ ലത്തീഫ് തോണിക്കര നന്ദിയും പറഞ്ഞു.

Latest