train attack
ഷാറൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം ബലപ്പെടുന്നു
പ്രതിയുടെ വേരുകള്‍ തേടി ഹരിയാനയിലും നോയിഡയിലും കേരള പോലീസ് സംഘം പരിശോധന നടത്തി
ന്യൂഡല്‍ഹി എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം ബലപ്പെടുകയാണ്. കൈയ്യിലുണ്ടായിരുന്ന ബാഗ് കളഞ്ഞുപോയിട്ടും ആക്രമണ സമയത്തു ധരിച്ചിരുന്ന വസ്ത്രം എങ്ങിനെ മാറ്റി എന്ന ചോദ്യമാണ് ഉയരുന്നത്.
അക്രമം നടത്തുമ്പോള്‍ ഇയാള്‍ ധരിച്ചിരുന്നത് ചുവന്ന ഷര്‍ട്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയത്. എന്നാല്‍ കണ്ണൂരില്‍ വന്നിറങ്ങുമ്പോള്‍ ഇയാളുടെ വസ്ത്രം വേറെയായിരുന്നു എന്നതാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
പ്രതിയുടെ വേരുകള്‍ തേടി ഹരിയാനയിലും നോയിഡയിലും കേരള പോലീസ് സംഘം പരിശോധന നടത്തി. ഷാറൂഖ് വീട് വിട്ട് ഇറങ്ങി പോകുകയായിരുന്നുവെന്നാണു നിഗമനം. ഇയാളുടെ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.







