Connect with us

asian games 2023

ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; നേടിയത് നീരജും പുരുഷ റിലേ ടീമും

1962ന് സേഷം ഇതാദ്യമായാണ് റിലേയില്‍ ഇന്ത്യന്‍ പുരുഷ ടീം സ്വര്‍ണം കൊയ്യുന്നത്.

Published

|

Last Updated

വാംഗ് ചൗ | ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം. ഒളിംപിക്‌സ് സ്വര്‍ണ ജേതാവ് നീരജ് ചോപ്രയും മലയാളികള്‍ ഉള്‍പ്പെട്ട പുരുഷ റിലേ ടീമുമാണ് സ്വര്‍ണം നേടിയത്. റിലേ ടീമില്‍ മുഹമ്മദ് അനസ്, രാജേഷ് രമേശ്, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍ എന്നിവരാണ് 4*400 റിലേ ടീമിലുണ്ടായിരുന്നത്.

1962ന് സേഷം ഇതാദ്യമായാണ് റിലേയില്‍ ഇന്ത്യന്‍ പുരുഷ ടീം സ്വര്‍ണം കൊയ്യുന്നത്. 3.01.58 മിനുട്ടിലാണ് റിലേ ടീം ഫിനിഷ് ചെയ്തത്. ഇത് പുതിയ ദേശീയ റെക്കോര്‍ഡ് കൂടിയാണ്. ഈ വര്‍ഷത്തെ ഡയമണ്ട് ലീഗില്‍ നീരജ് വെള്ളി നേടിയിരുന്നു. 88.88 എന്ന സീസണിലെ മികച്ച പ്രകടനത്തോടെയാണ് നീരജ് സ്വര്‍ണം എറിഞ്ഞിട്ടത്. ഇത് രണ്ടാം തവണയാണ് ഈ പ്രകടനം അദ്ദേഹം കാഴ്ചവെക്കുന്നത്. ജാവലിനിൽ ഇന്ത്യയുടെ കിഷോര്‍ ജെന വെള്ളി നേടി.

വനിതകളുടെ 4*400 മീറ്റര്‍ റിലേയില്‍ ഇന്ത്യ വെള്ളി നേടി. 800 മീറ്ററില്‍ ഇന്ത്യയുടെ ഹര്‍മിലന്‍ ബെയ്ന്‍സ് വെള്ളി സ്വന്തമാക്കി. 2002ലെ ഏഷ്യന്‍ ഗെയിംസില്‍ ഈയിനത്തില്‍ ഹര്‍മിലന്റെ മാതാവ് മാധുരി സിംഗും വെള്ളി നേടിയിരുന്നു. പുരുഷന്മാരുടെ 5000 മീറ്ററില്‍ അവിനാഷ് സാബ്ലെ വെള്ളി നേടി. 3000 മീറ്ററില്‍ സാബ്ലെ സ്വര്‍ണം കൊയ്തിരുന്നു. പുരുഷന്മാരുടെ 87 കി ഗ്രാം ഗുസ്തിയില്‍ (ഗ്രീകോ- റോമന്‍) സുനില്‍ കുമാര്‍ വെങ്കലം സ്വന്തമാക്കി.

Latest