price hike
ദോശ, ഇഡ്ഡലി മാവിന് ഇന്നുമുതല്‍ അഞ്ചു രൂപ കൂട്ടി
ഇതോടെ ഒരു കിലോ മാവിന് 45 രൂപയായി ഉയരും
പാലക്കാട് | സംസ്ഥാനത്ത് ഇന്ന് മുതല്‍ ദോശ, ഇഡ്ഡലി മാവിന് വില വര്‍ധിപ്പിക്കാന്‍ മാവ് നിര്‍മ്മാണ സംഘടനയുടെ തീരുമാനം.
ഇതോടെ ഒരു കിലോ മാവിന് 45 രൂപയായി ഉയരും. 35 മുതല്‍ 40 രൂപ വരെയുണ്ടായിരുന്ന ഒരു പാക്കറ്റ് ദോശ മാവിന്റെ വില ഇന്നു മുതല്‍ അഞ്ചു രൂപ വര്‍ധിക്കും. അരിക്കും ഉഴുന്നിനും വില കൂടിയതോടെയാണ് മാവിനും വിലകൂട്ടാന്‍ നിര്‍മാതാക്കാള്‍ നിര്‍ബന്ധിതരായത്.
മാവുണ്ടാക്കാന്‍ ഉപയോഗിക്കുന്ന അരിക്ക് ആറു മാസത്തിനിടെ പത്തു രൂപയുടെ വര്‍ധനയാണുണ്ടായത്. കിലോയ്ക്ക് 90 രൂപയ്ക്ക് കിട്ടിയിരുന്ന ഉഴുന്നിന്റെ വില 150 ലുമെത്തി. വൈദ്യുതി നിരക്കും വര്‍ധിച്ചതോടെ വില കൂട്ടാതെ മറ്റ് വഴിയില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.
---- facebook comment plugin here -----