Malappuram
ചരിത്രത്തെ മതകീയവത്കരിക്കരുത്: ഡോ.ഹുസൈൻ രണ്ടത്താണി
ചരിത്രബോധവും വിമർശനാത്മക മനസ്സും ഉള്ളതോടൊപ്പം ചരിത്രത്തിൽ താല്പര്യമുണ്ടാകണമെങ്കിൽ ചരിത്രത്തിന്റെ ഉള്ളിലേക്കിറങ്ങണമെന്നും രണ്ടത്താണി

മഞ്ചേരി | ചരിത്ര വിദ്യാർത്ഥികൾ എല്ലാവരേയും ഉൾക്കൊള്ളാൻ കഴിയുന്നവരാവണമെന്നും ചരിത്രത്തെ മതകീയവത്കരിക്കരുതന്നും ഡോ.ഹുസൈൻ രണ്ടത്താണി. മഞ്ഞപ്പറ്റ ഐ സി എസ് അക്കാദമി യു ജി ഹിസ്റ്ററി വിഭാഗം ആരംഭിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഹിറൊഡോറോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രബോധവും വിമർശനാത്മക മനസ്സും ഉള്ളതോടൊപ്പം ചരിത്രത്തിൽ താല്പര്യമുണ്ടാകണമെങ്കിൽ ചരിത്രത്തിന്റെ ഉള്ളിലേക്കിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിറാജ് ചെട്ടിപ്പടി, മമ്മു ഹാജി, ഹാഫിള് ഫസൽ നഈമി, ശരീഫ് അഹ്‌സനി, നഈം സഖാഫി വണ്ടൂർ തുടങ്ങിയവർ സംസാരിച്ചു.
---- facebook comment plugin here -----