Connect with us

Health

വയറു വേദന ഉണ്ടോ? ജീരകം പരീക്ഷിച്ചു നോക്കൂ...

ഓക്കാനം, വയറു വീർക്കൽ, മലബന്ധം എന്നിവ കുറക്കാനും പ്രതിരോധശേഷിയെ പിന്തുണക്കാനും ജീരകത്തിനു കഴിയും.

Published

|

Last Updated

ജീരകം വേനൽ കാലമടക്കം എല്ലാ കാലത്തും ആരോഗ്യത്തിന് നല്ലതാണെന്ന് നമുക്കറിയാം. എന്നാൽ വയറു വേദനക്ക് ജീരകം ഗുണം ചെയ്യുമെന്ന കാര്യം അറിയാമോ? ഓക്കാനം, വയറു വീർക്കൽ, മലബന്ധം എന്നിവ കുറക്കാനും പ്രതിരോധശേഷിയെ പിന്തുണക്കാനും ജീരകത്തിനു കഴിയും. മാത്രമല്ല ഇതിൽ ആന്റി ഓക്സിസിഡന്റുകളും ആവശ്യ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.

വയറു വേദനക്ക് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന മസാല ജീരയെ കുറിച്ച് അറിയാമോ?ഇത് ഉണ്ടാക്കാനും വളരെ എളുപ്പമാണ്.

ഒരു കപ്പ് ജീരകം 700 ml വെള്ളവും അര ടിസ്പൂൺ ചാട്ട് മസാലയും കുരുമുളക് പൊടിയും ഒപ്പം ഇന്തുപ്പും ചേർക്കുക. ശേഷം പഞ്ചസാരയും ചേർത്ത് ഉപയോഗിക്കാം. ഇതിനായി ജീരകം ആറ് മുതൽ ഏഴ് മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്ത ശേഷം തിളപ്പിച്ച് എടുക്കുക. ഇതിലേക്ക് വേണം മറ്റു ചേരുവകൾ ചേർക്കാൻ.തിളച്ചു കഴിഞ്ഞാൽ കുരുമുളക് ചാട്ട് മസാല ഒപ്പം പഞ്ചസാര നാരങ്ങ നീര് എന്നിവ ചേർത്ത് ഇളക്കണം. ഇത് വറ്റിച്ചു എടുക്കുക.

തണുപ്പിച്ച ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് കുടിക്കാം. ഇത് സാധാരണ രീതിയിലുള്ള എല്ലാ വയറു വേദനയും പരിഹരിക്കും.

Latest