Connect with us

Kerala

തീവണ്ടിയില്‍ കൊച്ചിയിലെത്തി മോഷ്ടിച്ച ബൈക്കില്‍ മാലപൊട്ടിക്കല്‍; രണ്ട് യു പിക്കാര്‍ പിടിയില്‍

ഉത്തര്‍പ്രദേശ് ഫത്തേപ്പൂര്‍ സ്വദേശി ആരിഫ്, ഡല്‍ഹി ശാസ്ത്രി വിഹാര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്. വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളാണ് ഇരുവരും

Published

|

Last Updated

എറണാകുളം | ഉത്തര്‍പ്രദേശില്‍ നിന്ന് തീവണ്ടിയില്‍ കൊച്ചിയിലെത്തി ബൈക്ക് മോഷ്ടിച്ച് മാലപിടിച്ചുപറിക്കിറങ്ങിയ രണ്ടു കവര്‍ച്ചക്കാരെ പോലീസ് സാഹസികമായി കീഴടക്കി. ഉത്തര്‍പ്രദേശ് ഫത്തേപ്പൂര്‍ സ്വദേശി ആരിഫ്, ഡല്‍ഹി ശാസ്ത്രി വിഹാര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്. വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളാണ് ഇരുവരും.

കൊച്ചിയില്‍ കനത്ത മഴ സമയത്താണ് തനിച്ച് നടന്നു വരുന്ന സ്ത്രീകളുടെ സ്വര്‍ണമാല ഇവര്‍ പിടിച്ചു പറിച്ചത്. തോട്ടക്കാട്ടുകരയില്‍ വച്ച് റോഡ് വളഞ്ഞാണ് ആലുവ പോലീസ് ഇവരെ പിടികൂടിയത്. ഡല്‍ഹിയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു ബൈക്ക് മോഷ്ടിച്ച് കമ്പനിപ്പടിയിലെത്തി. അവിടെ നിന്ന് കാല്‍നട യാത്രക്കാരിയുടെ മാല പൊട്ടിച്ച് പിടിച്ചുപറി ആരംഭിച്ചു. തുടര്‍ന്ന് ചെങ്ങമനാട് ഭാഗത്തേക്ക് കടന്ന ശേഷം പാലപ്രശേരി, മേക്കാട്, നെടുമ്പാശേരി എന്നിവിടങ്ങളില്‍ എത്തിയും നിരവധി സ്ത്രീകളുടെ മാല പൊട്ടിച്ചു.

സംഭവമറിഞ്ഞ ഉടന്‍ ജില്ലാ പോലീസിന്റെ പ്രത്യേക സംഘം രംഗത്തിറങ്ങി. പ്രതികള്‍ രക്ഷപ്പെടാതിരിക്കാനായി അതിര്‍ത്തികള്‍ അടച്ചു. നിരവധി സി സി ടി വികള്‍ പരിശോധിച്ചു. പ്രധാന റോഡുകളിലും ബൈറോഡുകളിലും അന്വേഷണം ഊര്‍ജ്ജിതമാക്കി. ഒടുവില്‍ ആലുവ ഭാഗത്തേക്ക് വരികയായിരുന്ന മോഷ്ടാക്കളെ പിന്‍തുടര്‍ന്ന് തോട്ടക്കാട്ടുകരയില്‍ വച്ച് വളഞ്ഞ് പിടിക്കുകയായിരുന്നു. ഇതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമമുണ്ടായെങ്കിലും സാഹസികമായി വാഹനത്തില്‍ കയറ്റി.

 

---- facebook comment plugin here -----

Latest