Connect with us

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ചീരക്കടവ് സ്വദേശി മല്ലനാണ് മരിച്ചത്

Published

|

Last Updated

പാലക്കാട്|അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് മരിച്ചത്. 60 വയസ്സായിരുന്നു. ചീരക്കടവ് വനമേഖലയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു കാട്ടാന ആക്രമണം.

വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് പശുവിനെ മേയ്ക്കാന്‍ പോയതായിരുന്നു മല്ലന്‍. മല്ലനെ ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതാണെന്നാണ് ലഭിക്കുന്ന വിവരം.  ആക്രമണത്തില്‍ മല്ലന്റെ വാരിയെല്ലിനും നെഞ്ചിലും സാരമായി പരുക്കേറ്റു. മല്ലനെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Latest