Connect with us

Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍ ഇന്ന്

സെക്രട്ടേറിയറ്റില്‍ നിന്ന് മാത്രം 221 ജീവനക്കാരാണ് ഇന്നു വിരമിക്കുന്നത്. കെ എസ് ഇ ബിയില്‍ നിന്ന് 1,022 പേരും വിരമിക്കും

Published

|

Last Updated

തിരുവനന്തപുരം | 11,000 ത്തോളം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍ ഇന്ന്. വിരമിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് 6000 കോടി രൂപയാണ് സര്‍ക്കാര്‍ കണ്ടെത്തേണ്ടത്.

സെക്രട്ടേറിയറ്റില്‍ നിന്ന് മാത്രം 221 ജീവനക്കാരാണ് ഇന്നു വിരമിക്കുന്നത്. കെ എസ് ഇ ബിയില്‍ നിന്ന് 1,022 പേരും വിരമിക്കും. സ്‌കൂളില്‍ ചേര്‍ക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ആക്കുന്നതിന് മുന്‍പ്, മെയ് 31 ജനനതിയ്യതി ആയി സ്‌കൂളില്‍ ചേര്‍ത്തവരാണ് ഇന്നു വിരമിക്കുന്നവര്‍ ഏറെയും.

യഥാര്‍ഥ ജനനതിയ്യതി മറ്റൊന്നാണെങ്കിലും ഔദ്യോഗിക രേഖകളില്‍ മെയ് 31 ആയിരിക്കും ഇവരുടെ ജനന തിയതി. ഇതാണ് മെയ് 31 കൂട്ടവിരമിക്കല്‍ തീയതിയാവാന്‍ കാരണം. 2024 മെയ് 31 ന് സംസ്ഥാനത്ത് 16,000 ത്തോളം ജീവനക്കാരാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്.