National
'ഗോമൂത്ര സംസ്ഥാനങ്ങൾ' പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഡി എൻ വി സെന്തിൽ കുമാർ
ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിൽ മാത്രമാണ് ബിജെപി വിജയിക്കുന്നതെന്നും അവയെ ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് വിളിക്കുന്നതെന്നുമായിരുന്നു ഇന്നലെ സെന്തിൽ കുമാറിന്റെ പരാമർശം

ന്യൂഡൽഹി | ഗോമൂത്ര സംസ്ഥാനങ്ങളെന്ന പരാമർശം പിൻവലിച്ച് ഡി എം കെ എം.പി ഡി എൻ വി സെന്തിൽകുമാർ. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിൽ മാത്രമാണ് ബിജെപി വിജയിക്കുന്നതെന്നും അവയെ ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് വിളിക്കുന്നതെന്നുമായിരുന്നു ഇന്നലെ സെന്തിൽ കുമാറിന്റെ പരാമർശം. പ്രസ്താവന വിവാദമായതോടെ സെന്തിൽകുമാർ സമൂഹികമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിരുന്നു.
അതേസമയം, ലോക്‌സഭയിൽ ഇന്നലെ നടത്തിയ പരാമർശം മനപൂർവ്വമല്ലെന്നും തന്റെ പരാമർശം ഏതെങ്കിലും ലോക്‌സഭാംഗങ്ങളെയോ ജനങ്ങളെയോ വേദനിപ്പിച്ചെങ്കില്‍ പിൻവലിക്കുന്നെന്നും വാക്കുകൾ നീക്കംചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും സെന്തിൽ കുമാർ ഇന്ന് ലോക്സഭയിൽ വ്യക്തമാക്കി.
ഡി എം കെ. എം പി. ടി ആർ ബാലുവും സെന്തിൽ കുമാറിന്റെ പരാമർശം ശരിയായില്ലെന്ന് ലോക്‌സഭയിൽ അഭിപ്രായപ്പെട്ടു.