Connect with us

National

ശരണ്യക്കായി തിരച്ചില്‍ ഊർജിതമെന്ന് ഡി കെ ശിവകുമാർ; ആന്റി നക്സൽ ഫോഴ്‌സ് രംഗത്ത്,

തെരച്ചിലിനായി ഡ്രോണുകളും സ്‌നിഫര്‍ ഡോഗുകളെയും നിയോഗിച്ചതായി കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

Published

|

Last Updated

മടിക്കേരി| കുടകില്‍ ട്രക്കിങ്ങിന് പോയി കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. തെരച്ചിലിനായി ഡ്രോണുകളും സ്‌നിഫര്‍ ഡോഗുകളെയും നിയോഗിച്ചതായി കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തടിയന്റെമോള്‍ മലയില്‍ നിന്നാണ് ശരണ്യയെ കാണാതായത്.

തിരച്ചിലിനായി ആന്റി നക്‌സല്‍ ഫോഴ്‌സ് സ്ഥലത്തെത്തി. ഇതിനിടെ ശരണ്യയുടെ തെരച്ചിലിന് കേന്ദ്രം ഇടപെടണം എന്ന് കുടുംബം പറഞ്ഞിരുന്നു. അമ്മാവന്‍ ഹരിദാസാണ് തെരച്ചിലിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

ഏപ്രില്‍ രണ്ടിന് രാവിലെ 8.15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രക്കിങ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകിട്ട് നാലോടെ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെടുകയും സ്വിച്ച് ഓഫ് ആവുകയുമായിരുന്നു.

 

---- facebook comment plugin here -----

Latest