nabidinam
ജില്ലാ നബിദിന സ്‌നേഹസംഗമം നടത്തി
കൊടിക്കുന്നില്‍ സുരേഷ് എം പി ഉദ്ഘാടനം ചെയ്തു.

അടൂര്‍ | കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അടൂര്‍ കസ്തൂര്‍ബ ഗാന്ധിഭവനില്‍ നബിദിന സ്‌നേഹസംഗമം സംഘടിപ്പിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം പി ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അശ്റഫ് ഹാജി അലങ്കാര്‍ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് ശിയാഖ് ജൗഹരി നബിദിന സ്‌നേഹ പ്രഭാഷണം നടത്തി. റവ.ഫാദര്‍ ഡാനിയല്‍ പുല്ലേലില്‍, എസ് ശ്രീദേവ് സ്വാമി, പഴകുളം ശിവദാസന്‍, മുരളി കുടശ്ശനാട്, ശറഫുദ്ദീന്‍, എ പി മുഹമ്മദ് അശ്ഹർ, എസ് മീരാസാഹിബ്, കെ ഹരിപ്രസാദ്, എ എം ഇസ്മാഈല്‍, സുധീര്‍ വഴിമുക്ക്, മുഹമ്മദ് ഷാനി, സജീവ്, ഷൈനാസ്, ഷാജി പേരാപ്പില്‍, സലാം സഖാഫി, സുനീര്‍ സഖാഫി സംസാരിച്ചു.
---- facebook comment plugin here -----