Connect with us

Kerala

ഗഡുക്കളായുള്ള ശമ്പള വിതരണം അനുവദിക്കില്ല; കെ എസ് ആര്‍ ടി സി യൂണിയനുകള്‍ സമരത്തിലേക്ക്

മാര്‍ച്ച് മാസത്തെ ശമ്പളം നല്‍കാന്‍ 90 കോടി രൂപ നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി.

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ശമ്പള ഉത്തരവിനെതിരെ യൂണിയനുകള്‍ സംയുക്ത സമരത്തിലേക്ക്. സി ഐ ടി യു, ടി ഡി എഫ്, ബി എം എസ് കക്ഷികളാണ് സമരത്തിലേക്ക് നീങ്ങുന്നത്. ഗഡുക്കളായുള്ള ശമ്പള വിതരണം അനുവദിക്കില്ലെന്ന് യൂണിയനുകള്‍ വ്യക്തമാക്കി.

അതിനിടെ, കെ എസ് ആര്‍ ടി സി സര്‍ക്കാരിനോട് കൂടുതല്‍ പണം ആവശ്യപ്പെട്ടു. മാര്‍ച്ച് മാസത്തെ ശമ്പളം നല്‍കാന്‍ 90 കോടി രൂപ നല്‍കണം.

മുമ്പ് പ്രഖ്യാപിച്ച 40 കോടി ഉള്‍പ്പെടെ നല്‍കണമെന്നാണ് ആവശ്യം. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സര്‍ക്കാര്‍ വിഹിതമാണ് ലഭിക്കാനുള്ളത്.

---- facebook comment plugin here -----

Latest