Connect with us

National

നീറ്റ് കോച്ചിങ് സെന്ററില്‍ പ്രവേശനം നിഷേധിച്ചു;വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

കോച്ചിങ് സെന്റില്‍ മാര്‍ക്ക് അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ വേര്‍തിരിക്കുന്നതില്‍ മകള്‍ക്ക് വിഷമമുണ്ടായിരുന്നെന്ന് പിതാവ് പറഞ്ഞു.

Published

|

Last Updated

കടലൂര്‍| തമിഴ്‌നാട്ടില്‍ നീറ്റ് കോച്ചിങ് സെന്ററില്‍ പ്രവേശനം നിഷേധിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. അബതാരണാപുരത്തെ ഉതിര്‍ഭാരതിയുടെ മകളായ നിഷ(18)ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കോച്ചിങ് ക്ലാസിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് മകള്‍ പോയതെന്ന് പിതാവ് പറയുന്നു. എന്നാല്‍, വണ്ടലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. കോച്ചിങ് സെന്റില്‍ മാര്‍ക്ക് അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ വേര്‍തിരിക്കുന്നതില്‍ മകള്‍ക്ക് വിഷമമുണ്ടായിരുന്നെന്ന് പിതാവ് പറഞ്ഞു.

കോച്ചിങ് സെന്ററിനെതിരെ നടപടി സ്വീകരിക്കണമെന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.

 

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

 

 

Latest