Kerala
പാതി വില തട്ടിപ്പ് കേസ്; ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കെതിരെ വീണ്ടും കേസ്
പാതി വിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയ ശേഷം രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പണമോ വാഹനമോ നല്‍കാതെ കബളിപ്പിച്ചതായാണ് പരാതി.
കൊച്ചി| പാതി വില തട്ടിപ്പ് കേസില്‍ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കെതിരെ വീണ്ടും കേസ്. തൃക്കാക്കര പോലീസാണ് കേസെടുത്തത്. പാതി വിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയ ശേഷം രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പണമോ വാഹനമോ നല്‍കാതെ കബളിപ്പിച്ചതായാണ് പരാതി. ചെങ്ങമനാട് സ്വദേശിയുടെ പരാതിയിലാണ് കേസ്.
ചെങ്ങമനാട് സ്വദേശി സുമേഷ്, വാഴക്കാല സ്വദേശികളായ എ എന്‍ രാധാകൃഷ്ണന്‍, രൂപേഷ് മേനോന്‍, കെ ടി ബിനീഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. ബേങ്ക് വിശദാംശങ്ങള്‍ക്ക് അടക്കം പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടി എടുക്കുകയെന്നും തൃക്കാക്കര പോലീസ് വ്യക്തമാക്കി.



