Connect with us

Ongoing News

ഇന്ത്യ യു എസ് കരാറിന് പിറകെ ധൃതിപ്പെട്ട് യു എസുമായി രഹസ്യ കരാറിനൊരുങ്ങി ബംഗ്ലാദേശ്

അമേരിക്കന്‍ വിപണിയില്‍ ഇന്ത്യയോട് മത്സരിക്കാന്‍ കഴിയാതെ വരുമെന്ന ആശങ്കയിലാണ് ബംഗ്ലാദേശ് ധൃതിപ്പെട്ട് കരാറിലേര്‍പ്പെടുന്നതെന്നാണ് അറിയുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യ അമേരിക്ക വ്യാപാര കരാറിന് പിന്നാലെ, യുഎസുമായി ‘രഹസ്യ’ വ്യാപാര കരാറില്‍ ഒപ്പിടാന്‍ ഒരുങ്ങി ബംഗ്ലാദേശ് .ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിന് വെറും 72 മണിക്കൂര്‍ മുമ്പ്, ഫെബ്രുവരി 9ന് കരാര്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ വഴി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നികുതി 18 ശതമാനമായി കുറച്ചു. ഇതിനെത്തുടര്‍ന്ന് അമേരിക്കന്‍ വിപണിയില്‍ ഇന്ത്യയോട് മത്സരിക്കാന്‍ കഴിയാതെ വരുമെന്ന ആശങ്കയിലാണ് ബംഗ്ലാദേശ് ധൃതിപ്പെട്ട് കരാറിലേര്‍പ്പെടുന്നതെന്നാണ് അറിയുന്നത്.
കരാറിന്റെ ഉള്ളടക്കം പുറത്തുവിടില്ലെന്ന നോണ്‍-ഡിസ്‌ക്ലോഷര്‍ അഗ്രിമെന്റില്‍ ബംഗ്ലാദേശിലെ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അമേരിക്കയുമായി ഒപ്പിട്ടിട്ടുണ്ട്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുകയും അമേരിക്കയില്‍ നിന്നുള്ള സൈനിക ഉപകരണങ്ങളുടെ വാങ്ങല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയെന്നാണ് കരാറിലെ പ്രധാന നിബന്ധനയെന്നാണ് റിപ്പോര്‍ട്ടുകള്‍..
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ബംഗ്ലാദേശ് വിപണിയില്‍ തടസ്സമില്ലാത്ത പ്രവേശനം നല്‍കുക. യുഎസ് വാഹനങ്ങള്‍ക്കും പാര്‍ട്‌സുകള്‍ക്കും പ്രത്യേക പരിശോധനകള്‍ ഇല്ലാതെ പ്രവേശനം അനുവദിക്കുക എന്നിവയും കരാറിലുണ്ട്.യ

പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ ബംഗ്ലാദേശിന് മേലുള്ള 20% നികുതി 15% ആയി കുറയ്ക്കാന്‍ സാധ്യതയുണ്ട്.ബംഗ്ലാദേശിന്റെ ആകെ കയറ്റുമതിയുടെ 80 ശതമാനവും റെഡിമെയ്ഡ് വസ്ത്രങ്ങളാണ്. ഇതില്‍ ഭൂരിഭാഗവും കയറ്റി പോകുന്നത് അമേരിക്കയിലേക്കാണ്. ഇന്ത്യയുടെ നികുതി കുറഞ്ഞതോടെ ബംഗ്ലാദേശിന്റെ ഈ വിപണി തകരുമെന്ന് വ്യാപാരികള്‍ ഭയപ്പെടുന്നു.അതേ സമയം ഒരു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ജനങ്ങളോ പാര്‍ലമെന്റോ അറിയാതെ ഇത്തരം ഒരു വലിയ കരാറില്‍ ഒപ്പിടുന്നത് വരാനിരിക്കുന്ന പുതിയ സര്‍ക്കാരിന്റെ കൈകള്‍ കെട്ടിയിടുന്നതിന് തുല്യമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

Latest