Connect with us

Kuwait

റംസാൻ; കുവൈത്തിൽ സർക്കാർ ജീവനക്കാരുടെ ജോലി സമയത്തിൽ മാറ്റം

റംസാൻ കാലയളവിൽ സർക്കാർ ഓഫീസുകളിലെ പ്രവർത്തിസമയം ദിവസേന നാലര മണിക്കൂർ ആയി നിശ്ചയിച്ചിട്ടുണ്ട്.

Published

|

Last Updated

കുവൈത്ത് സിറ്റി| റംസാൻ മാസത്തിൽ സർക്കാർ മേഖലയിലെ ജീവനക്കാരുടെ ഫ്ലക്സബിൾ ജോലി സമയം പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം സിവിൽ സർവീസ് കമ്മീഷൻ അധികൃതരാണ് കഴിഞ്ഞദിവസം പുറത്തിറക്കിയത്. ഇതനുസരിച്ച് റംസാൻ കാലയളവിൽ സർക്കാർ ഓഫീസുകളിലെ പ്രവർത്തിസമയം ദിവസേന നാലര മണിക്കൂർ ആയി നിശ്ചയിച്ചിട്ടുണ്ട്. കാലത്ത് 8:30 മുതൽ 10 :30 വരെയുള്ള ഏത് സമയങ്ങളിലും ജോലി ആരംഭിക്കുന്നത് നിശ്ചയിക്കാൻ ഓരോ സർക്കാർ വകുപ്പുകൾക്കും കമ്മീഷൻ അധികാരം നൽകി.
വൈകുന്നേര ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സർക്കാർ വകുപ്പുകൾക്ക് വൈകുന്നേരം 6. 45 ന് ശേഷമുള്ള രീതിയിൽ ജോലി സമയം നാലര മണിക്കൂർ ആയി ക്രമീകരിക്കാനും അനുമതി നൽകിയിട്ടുണ്ട്. വൈകുന്നേരത്തെ ജോലി സമയത്ത് ജോലിയുടെ തുടക്കത്തിൽ 15 മിനിറ്റ് വരെ വൈകി എത്തുന്നതിനും വനിതാ ജീവനക്കാർക്ക് ജോലി അവസാനിക്കുന്നതിന് 15 മിനിറ്റ് മുമ്പ് വീട്ടിലേക്ക് തിരിച്ചു പോകാനും അനുമതിയുള്ളതായും കമ്മീഷൻ വ്യക്തമാക്കി.

Latest