Kerala
ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള; പി വി അന്‍വറിന്റെ പാര്‍ട്ടി
പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ മഞ്ചേരിയില്‍ നടക്കും.

മലപ്പുറം | പി വി അന്‍വര്‍ എംഎല്‍എയുടെ പുതിയ പാര്‍ട്ടിക്ക് പേരിട്ടു. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ മഞ്ചേരിയില്‍ നടക്കും. തമിഴ്നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായിട്ടാണ് പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുക.
ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അന്‍വര്‍ സ്റ്റാലിനെ കണ്ടത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിരുന്നു.
ഒരു മതേതര പാര്‍ട്ടിയായിരിക്കും പുതിയ പാര്‍ട്ടി എന്നാണ് പി വി അന്‍വര്‍ പറയുന്നത്.സ്വതന്ത്രനായി മത്സരിച്ച് ജയിച്ച് എംഎല്‍എയായ അന്‍വറിന് പുതിയ പാര്‍ട്ടി രൂപീകരിക്കാനും അതില്‍ അംഗമാകാനും കഴിയുമോ എന്നുള്ള ചര്‍ച്ചകളും ഈ ഘട്ടത്തില്‍ സജീവമാകുന്നുണ്ട്.