Connect with us

Kozhikode

കോര്‍ണിഷ് മസ്ജിദ് സമര്‍പ്പണം; മത സൗഹാര്‍ദ സമ്മേളനം ശ്രദ്ധേയമായി

ഐക്യത്തിലും ഒത്തൊരുമയിലും ജീവിക്കുന്ന നമുക്കിടയില്‍ വിദ്വേഷത്തിന്റെയും ഛിദ്രതയുടെയും വിത്ത് പാകുന്നവരെ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.

Published

|

Last Updated

ഫറോക്ക് | കടലുണ്ടി കോര്‍ണിഷ് മുഹ്‌യിദ്ദീന്‍ മസ്ജിദ് സമര്‍പ്പണ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത സൗഹാര്‍ദ സമ്മേളനം ശ്രദ്ധേയമായി. എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. പരസ്പരം കൊണ്ടും കൊടുത്തും കഴിഞ്ഞിരുന്ന പാരമ്പര്യമാണ് നമ്മുടേതെന്നും ഐക്യത്തിലും ഒത്തൊരുമയിലും ജീവിക്കുന്ന നമുക്കിടയില്‍ വിദ്വേഷത്തിന്റെയും ഛിദ്രതയുടെയും വിത്ത് പാകുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാന്‍ ബുഖാരി അധ്യക്ഷത വഹിച്ചു.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഖാസിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സാഹിത്യകാരന്‍ പി സുരേന്ദ്രന്‍, ഉമര്‍ പാണ്ടികശാല, എം സുരേന്ദ്രനാഥ്, ഫാദര്‍ തോമസ്, ബാലകൃഷ്ണന്‍ മാസ്റ്റര്‍, രാജന്‍ മാസ്റ്റര്‍, ഡോ. ഉസ്മാന്‍ കുട്ടി, വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി പ്രസംഗിച്ചു.

ഞായര്‍ രാവിലെ ഏഴിന് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ നടക്കും. അബൂബക്കര്‍ സഖാഫി അരീക്കോട് നേതൃത്വം നല്‍കും. രാവിലെ എട്ടിന് നടക്കുന്ന പൈതൃക സമ്മേളനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ഡോ. ഹുസൈന്‍ രണ്ടത്താണി, സൂര്യ ഗഫൂര്‍ ഹാജി, നിയാസ് പുളിക്കലകത്ത് പ്രസംഗിക്കും.

തിങ്കള്‍ രാവിലെ ഒമ്പതിന് തുറമുഖം മന്ത്രി അഹ്മദ് ദേവര്‍കോവില്‍ കോര്‍ണിഷ് ഓഡിറ്റോറിയം സമര്‍പ്പിക്കും. എന്‍ വി ബാവ ഹാജി കടലുണ്ടി അധ്യക്ഷത വഹിക്കും. വൈകുന്നേരം ആറിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കോര്‍ണിഷ് മസ്ജിദ് സമര്‍പ്പിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രസംഗിക്കും.