International
അമേരിക്കയില്‍ ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ മരണം 80 കടന്നു
കെന്റക്കിയിലെ മേഫീല്‍ഡിലുള്ള മെഴുകുതിരി ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും
വാഷിംഗ്ടണ്‍ | അമേരിക്കയില്‍ ആഞ്ഞുവീശിയ ടൊര്‍ണാഡോ ചുഴലിക്കൊടുങ്കാറ്റില്‍ മരണം 80 കടന്നു. യുഎസിന്റെ മധ്യപടിഞ്ഞാറന്‍, തെക്കന്‍ മേഖലയില്‍ ടൊര്‍ണാഡോ ചുഴലിക്കൊടുങ്കാറ്റിനൊപ്പം പേമാരിയും ഇടിമിന്നലും ദുരിതം തീര്‍ത്തു. കെന്റക്കിയിലെ മേഫീല്‍ഡിലുള്ള മെഴുകുതിരി ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. ഇല്ലിനോയിസില്‍ ആമസോണ്‍ കന്പനിയുടെ പടുകൂറ്റന്‍ സംഭരണകേന്ദ്രം, ആര്‍കന്‍സാസിലെ നഴ്‌സിംഗ് ഹോം എന്നിവയും കൊടുങ്കാറ്റില്‍ നിലംപൊത്തി.
കാലാവസ്ഥാ വ്യതിയാനമാണ് കാറ്റിന്റെ തീവ്രത വര്‍ധിപ്പിച്ചതെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.
---- facebook comment plugin here -----





