Connect with us

Kerala

കൊല്ലം സായിയിലെ വിദ്യാര്‍ഥിനികളുടെ മരണം; പോക്‌സോ കേസെടുത്ത് പോലീസ്

പത്താം ക്ലാസുകാരി മരിച്ച സംഭവത്തിലാണ് കൊല്ലം ഈസ്റ്റ് പോലീസ് പോക്‌സോ ചുമത്തിയത്

Published

|

Last Updated

കൊല്ലം|കൊല്ലം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) വിദ്യാര്‍ഥിനികളുടെ മരണത്തില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് പോലീസ്. പത്താം ക്ലാസുകാരി മരിച്ച സംഭവത്തിലാണ് കൊല്ലം ഈസ്റ്റ് പോലീസ് പോക്‌സോ ചുമത്തിയത്. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെതിരെയാണ് പോക്‌സോ കേസെടുത്തത്. ആണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് റിപ്പോര്‍ട്ട് സിഡബ്ല്യുസിയ്ക്ക് കൈമാറി. പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോക്‌സോ ചുമത്തിയത്.

ജനുവരി 15നാണ് കോഴിക്കോട്, തിരുവനന്തപുരം സ്വദേശികളായ പെണ്‍കുട്ടികളെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവസവുമുള്ള പരിശീലനത്തിന് ഇരുവരും പങ്കെടുക്കാത്തതിനെ തുടര്‍ന്ന് മറ്റ് വിദ്യാര്‍ഥികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വിദ്യാര്‍ഥികളെ മരിച്ച നിലയില്‍ കണ്ടത്.
പെണ്‍കുട്ടികള്‍ സായി ഹോസ്റ്റലില്‍ മാനസിക സമ്മര്‍ദം നേരിട്ടിരുന്നതായി ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. ഹോസ്റ്റലില്‍ ഉണ്ടായ പല കാര്യങ്ങളും ഇന്‍ചാര്‍ജ് റിപ്പോര്‍ട്ട് ചെയ്തില്ലെന്നുമാണ് പ്രാഥമിക കണ്ടെത്തല്‍. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.