Kerala
കോട്ടയം മെഡിക്കല്‍ കോളജില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണ് അപകടം; തൊഴിലാളിക്ക് പരുക്ക്
പാരപ്പറ്റിന് മുകളില്‍ തൊഴിലാളി കയറിയതിന് പിന്നാലെ ഒരു ഭാഗം അടര്‍ന്ന് വീഴുകയായിരുന്നു.
കോട്ടയം| കോട്ടയം മെഡിക്കല്‍ കോളജില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണ് അപകടം. അപകടത്തില്‍ തൊഴിലാളിക്ക് പരുക്ക്. ഒഡിഷ സ്വദേശിക്കാണ് പരുക്കേറ്റത്. നിര്‍മ്മാണം നടക്കുന്നതിനിടെ പൊളിച്ചുകളഞ്ഞ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. പാരപ്പറ്റിന് മുകളില്‍ തൊഴിലാളി കയറിയതിന് പിന്നാലെ ഒരു ഭാഗം അടര്‍ന്ന് വീഴുകയായിരുന്നു. ഇയാള്‍ക്ക് കാര്യമായ പരുക്കില്ല. തൊഴിലാളിയെ മെഡിക്കല്‍ കോളജിലെ ക്യാഷ്വാലിറ്റിയിലേക്ക് മാറ്റിയിരിക്കുകയാണ്.
നേരത്തെ ആശുപത്രിയുടെ പഴയ ശുചിമുറിയുടെ കോണ്‍ക്രീറ്റ് തകര്‍ന്നു വീണ് ബിന്ദു എന്ന യുവതി മരിച്ചിരുന്നു. നിര്‍മ്മാണം നടക്കുന്നതിനിടയിലായിരുന്നു അപകടം. ഈ കെട്ടിടത്തിന് നേരെയുള്ള ഭാഗത്താണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്.







