Connect with us

Kerala

ബാലഭാസ്‌കറിന്റെ മരണം; ഫോണുകളുടെ ശാസ്ത്രീയ പരിശോധന നടത്താത്തത് വിശദീകരിക്കണമെന്ന് കോടതി

ഈമാസം 16ന് വിശദീകരണം നല്‍കണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സി ബി ഐക്ക് അന്ത്യശാസനം നല്‍കി.

Published

|

Last Updated

തിരുവനന്തപുരം | വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന നടത്താത്തത് വിശദീകരിക്കണമെന്ന് കോടതി. ഈമാസം 16ന് വിശദീകരണം നല്‍കണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സി ബി ഐക്ക് അന്ത്യശാസനം നല്‍കി.

വിശദീകരണത്തിന് ഒരുമാസം വേണമെന്ന സി ബി ഐ ആവശ്യം കോടതി തള്ളി.