Connect with us

Nirmala Sitharaman

ജോലി സമ്മര്‍ദ്ദം മൂലമുള്ള മരണം; വിചിത്ര പരാമര്‍ശവുമായി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍

സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളില്‍നിന്നു പഠിപ്പിക്കണം. ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂ എന്നും മന്ത്രി പറഞ്ഞു.

Published

|

Last Updated

ചെന്നൈ | ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യന്‍ മരിച്ചതില്‍ വിചിത്ര പരാമര്‍ശവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളില്‍നിന്നു പഠിപ്പിക്കണമെന്നാണ് മന്ത്രിയുടെ വിശദീകരണം.

ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂ എന്നും മന്ത്രി പറഞ്ഞു.
ചെന്നൈയിലെ സ്വകാര്യ കോളജിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രണ്ട് ദിവസം മുന്‍പ് ജോലി സമ്മര്‍ദം കാരണം ഒരു പെണ്‍കുട്ടി മരണപ്പെട്ടതായി വാര്‍ത്ത കണ്ടു.

കോളജുകള്‍ വിദ്യാര്‍ഥികളെ നന്നായി പഠിപ്പിക്കുകയും ക്യാംപസ് റിക്രൂട്ട്‌മെന്റിലൂടെ അവര്‍ക്ക് ജോലി നേടി കൊടുക്കുകയും ചെയ്യുന്നുണ്ട്. എത്ര വലിയ ജോലി നേടിയാലും സമ്മര്‍ദങ്ങളെ നേരിടാന്‍ വിട്ടീല്‍നിന്ന് പഠിപ്പിച്ചു കൊടുക്കണം. എങ്ങനെ സമ്മര്‍ദങ്ങളെ നേരിടണമെന്ന് വീട്ടില്‍ നിന്നാണ് പഠിക്കേണ്ടത്. സമ്മര്‍ദങ്ങളെ നേരിടാന്‍ ഒരു ഉള്‍ശക്തി ഉണ്ടാകണം. ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂ- ഇതായിരുന്നുനിര്‍മല സീതാരാമന്റെ വാക്കുകള്‍.

 

---- facebook comment plugin here -----

Latest