National
12വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി കുറ്റിക്കാട്ടിലെറിഞ്ഞ് രണ്ടാനച്ഛന്‍
വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന ക്രൂര ഹത്യയുടെ ദൃശ്യങ്ങള്‍ പ്രതി അമ്മയ്ക്ക് അയച്ചുകൊടുത്തു
ന്യൂഡല്‍ഹി | 12വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി കുറ്റിക്കാട്ടിലെറിഞ്ഞ് രണ്ടാനച്ഛന്‍. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കണ്ണ് ചൂഴ്‌ന്നെടുത്തു, തല തല്ലിത്തകര്‍ത്ത് ചെവി അറുത്ത് മാറ്റിയ ശേഷം വിരലുകളും മുറിച്ച് മാറ്റി. 12കാരനെ കൊടുംക്രൂരതക്കിരയാക്കി കൊലപ്പെടുത്തിയ ശേഷം ചിത്രങ്ങള്‍ കുട്ടിയുടെ അമ്മയ്ക്കും അയച്ചുകൊടുക്കുകയും ചെയ്തു ഇയാള്‍.
വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന ക്രൂര ഹത്യയുടെ വിവരം വെള്ളിയാഴ്ച രാവിലെയാണ് പുറത്ത് വന്നത്. രാവിലെ 9.50ഓടെയാണ് ശാസ്ത്രി പോലീസ് പാര്‍ക്കിന് സമീപം ആണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിത്. പോലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ കൊല്ലപ്പെട്ടത് ശാസ്ത്രി പാര്‍ക്ക് സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ആത്മാംശ് ആണെന്ന് തിരിച്ചറിഞ്ഞു.
കുട്ടിയുടെ രണ്ടാനച്ഛനായ വാജിദ് ഖാനെതിരെയാണ് പോലീസ് കേസ് എടുത്തത്. 12കാരന്‍ സ്‌കൂളില്‍ നിന്ന് വന്ന ശേഷം കളിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് വാജിദ് ഖാന്‍ കൂട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. കളിക്കാന്‍ പോയ കുട്ടി തിരിച്ചുവരാത്തതിനെ തുടര്‍ന്നു കുടുംബം പലവഴിക്ക് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേദിവസം രാവിലെയാണ് അമ്മയ്ക്ക് മകനെ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ ചിത്രങ്ങള്‍ വാജിദ് ഖാന്‍ അയച്ച് നല്‍കിയത്.
വാട്ട്‌സാപ്പില്‍ വാജിദ്ഖാന്‍ അയച്ച മകന്റെ ചിത്രങ്ങള്‍ കണ്ട് കുട്ടിയുടെ അമ്മ ബോധംകെട്ടുവീണു. ദൃശ്യങ്ങള്‍ അയച്ച നമ്പര്‍ സ്വിച്ച് ഓഫ് ആണെന്നും പ്രതി വാജിദ് ഖാന്‍ ഒളിവില്‍പ്പോയെന്നും പോലീസ് പറഞ്ഞു. ആദ്യ ഭര്‍ത്താവിന്റെ മരണശേഷം 2020ലാണ് യുവതി വാജിദ് ഖാനെ വിവാഹം ചെയ്തത്. വാജിദ് ഖാന്‍ കുട്ടികളോട് മോശമായി പെരുമാറിയതിന് പിന്നാലെ കുട്ടികളെ അമ്മ ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു. സമീപകാലത്താണ് കുട്ടികള്‍ വീട്ടിലേക്ക് തിരിച്ചെത്തിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

