Connect with us

Kerala

മാലപൊട്ടിച്ച് ട്രെയിനില്‍ നിന്ന് ചാടിയ യുവാവിനെ ആശുപത്രിയില്‍ നിന്നു പിടികൂടി

ഉത്തര്‍പ്രദേശ് ഷഹരന്‍പുര്‍ സ്വദേശി ഷഹജാസ് മുഹമദ് (28) ആണ് അറസ്റ്റിലായത്

Published

|

Last Updated

കോഴിക്കോട് | സ്വര്‍ണമാണെന്നു കരുതി യാത്രക്കാരിയുടെ മാലപൊട്ടിച്ച് ട്രെയിനില്‍ നിന്ന് ചാടിയ യുവാവിനെ കോഴിക്കോട് റെയില്‍വെ പോലീസ് ആശുപത്രിയില്‍ നിന്നു പിടികൂടി. ഉത്തര്‍പ്രദേശ് ഷഹരന്‍പുര്‍ സ്വദേശി ഷഹജാസ് മുഹമദ് (28) ആണ് അറസ്റ്റിലായത്.

ട്രെയിനില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ യുവാവ് തെങ്ങില്‍നിന്ന് വീണതാണെന്നാണ് പറഞ്ഞ് അടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ വിടുന്ന സമയത്താണ് മാലപൊട്ടിച്ച് പ്രതി പുറത്തേക്കുചാടിയത്. പ്രതിക്ക് പരിക്കുപറ്റാന്‍ സാധ്യതയുണ്ട് എന്നു മനസ്സിലാക്കിയ റെയില്‍വേ പോലീസും ആര്‍ പി എഫും സമീപത്തെ ആശുപത്രിയില്‍ പരിശോധനനടത്തിയപ്പോഴാണ് പിടിയിലായത്.

പൊട്ടിച്ച മാല മുക്കുപണ്ടമായിരുന്നു. പ്രതിയുടെപേരില്‍ സംസ്ഥാനത്ത് വിവിധസ്റ്റേഷനുകളില്‍ മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

 

Latest