Connect with us

Kerala

ഇ ശ്രീധരന്റേതു നല്ല പദ്ധതിയെങ്കില്‍ പിന്തുണക്കും: വി ഡി സതീശന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ എസ് ഐ ടി ഇടവരുത്തരുത്

Published

|

Last Updated

തിരുവനന്തപുരം | നല്ല പദ്ധതിയാണ് ഇ ശ്രീധരന്‍ കൊണ്ടുവരുന്നതെങ്കില്‍ പിന്തുണക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെങ്കില്‍ എതിര്‍ക്കും. സാധാരണക്കാരെ ബാധിക്കുമെങ്കില്‍ പദ്ധതി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനിപ്പോള്‍ ഇ ശ്രീധരനെ പിടിക്കുന്നില്ല. ഇ ശ്രീധരന്‍ അതിവേഗപാത നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചിരുന്നല്ലൊ. ഞാന്‍ അംഗീകരിച്ചാല്‍ മാത്രമേ പ്രശ്നമുള്ളോ എന്നും വി ഡി സതീശന്‍ ചോദിച്ചു. ആ പദ്ധതിയുമായി മുന്നോട്ട് പോയില്ല. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്നാണോ പദ്ധതി ഉപേക്ഷിച്ചതെന്നും അദ്ദേഹം ചോദിച്ചു.

കെ ഫോണ്‍ കോടികള്‍ നഷ്ടമുണ്ടാക്കിയ പദ്ധതിയാണ്. കെ ഫോണ്‍ ആര്‍ക്കും വേണ്ട. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ എസ് ഐ ടി ഇടവരുത്തരുത്. വി ശിവന്‍കുട്ടിയുമായി സംവാദമില്ല. നേമത്ത് മത്സരിക്കുന്ന വിഷയത്തില്‍ പ്രതികരിക്കുന്നില്ല. ഇതൊന്നും ശിവന്‍കുട്ടിയുടെ ബുദ്ധിയല്ല. എ കെ ജി സെന്ററിലെ ചിലരുടെ വിളഞ്ഞ ബുദ്ധിയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. സി ജെ റോയിയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ട്. മരണം പ്രത്യേക ഏജന്‍സി അന്വേഷിക്കണം. റോയിയെപ്പോലൊരാള്‍ ആദായക നികുതി റെയ്ഡുകൊണ്ട് ആത്മഹത്യ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest