Connect with us

Kerala

പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റുള്ള മരണം: തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് ഗൂഢാലോചന; പ്രസ്താവന വളച്ചൊടിച്ചു,ചിലര്‍ തെറ്റിദ്ധരിച്ചു: മന്ത്രി എ കെ ശശീന്ദ്രന്‍

താന്‍ മോശക്കാരനാണെന്ന് വരുത്തി തീര്‍ക്കുന്നു

Published

|

Last Updated

തിരുവനന്തപുരം |  മലപ്പുറത്ത് പതിനഞ്ചുകാരന്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. രാഷ്ട്രീയ മുതലെടുപ്പിന് ഗൂഢാലോചന നടത്തിയെന്നാണ് പറഞ്ഞത്. താന്‍ പറഞ്ഞതില്‍ ചിലര്‍ തെറ്റിദ്ധരിച്ചുവെന്നും പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു.

തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ആണ് ഇപ്പോള്‍ ഗൂഢാലോചന നടക്കുന്നത്. മരണത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആണെന്ന് യുഡിഎഫ് ആരോപിച്ചു. കിട്ടിയ അവസരം മുതലെടുക്കാന്‍ എല്ലാ ഏര്‍പ്പാടും അവര്‍ നടത്തിയെന്ന് മന്ത്രി പറഞ്ഞു. അത് ശരിയായില്ലെന്നാണ് പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി.

താന്‍ മോശക്കാരനാണെന്ന് വരുത്തി തീര്‍ക്കുന്നു. പ്രദേശവാസികള്‍ പറഞ്ഞ കാര്യമാണ് താന്‍ പറഞ്ഞത്. മരണത്തില്‍ ഗൂഢാലോചനയില്ല. എന്നാല്‍ മന്ത്രിയെയും വനം വകുപ്പിനെയും കുടുക്കാന്‍ ഗൂഢാലോചന നടന്നു. വിവാദത്തിന് തിരികൊളുത്തിയത് താനല്ലെന്നും മന്ത്രി പ്രതികരിച്ചു

Latest