Connect with us

Kerala

'വാഹനങ്ങളില്‍ എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കുക, യാത്രകള്‍ പുഞ്ചിരിയോടെ അവസാനിക്കട്ടെ'; നിര്‍ദേശവുമായി കേരള പോലീസ്

പിന്നിലിരിക്കുന്ന യാത്രക്കാര്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പക്ഷം മുന്നില്‍ ഇരിക്കുന്നവര്‍ക്കും ഗുരുതരമായ അപകടം സംഭവിക്കാന്‍ സാധ്യത

Published

|

Last Updated

തിരുവനന്തപുരം | വാഹനങ്ങളില്‍ മുന്നിലിരിക്കുന്നവര്‍ മാത്രം സീറ്റ്‌ബെല്‍റ്റ് ധരിക്കുന്ന പ്രവണതക്കെതിരെ കേരള പോലീസ്. അപകടം സംഭവിക്കുമ്പോള്‍ മുന്നിലും പിന്നിലും ഇരിക്കുന്ന യാത്രക്കാരെ ഒരുപോലെ അപകട സാധ്യതകളില്‍ നിന്ന് രക്ഷിക്കുന്നത് സീറ്റ്‌ബെല്‍റ്റ് ആണെന്നും ഇതിനാല്‍ മുന്നിലായാലും പിന്നിലായാലും എല്ലാ യാത്രക്കാരും സീറ്റ്‌ബെല്‍റ്റ് ധരിക്കേണ്ടത് നിയമപരമായും സുരക്ഷക്കായും നിര്‍ബന്ധമാണെന്നും കേരള പോലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു.

ഓരോ യാത്രയും പുഞ്ചിരിയോടെ അവസാനിക്കട്ടെ. പിന്നിലിരിക്കുന്ന യാത്രക്കാര്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പക്ഷം, തങ്ങള്‍ക്ക് മാത്രമല്ല, മുന്നില്‍ ഇരിക്കുന്നവര്‍ക്കും ഗുരുതരമായ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്.
സെക്കന്‍ഡറി, ടെറിഷറി ഇമ്പാക്ടുകളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന സീറ്റ് ബെല്‍റ്റ് യാത്രക്കാര്‍ വാഹനത്തില്‍ നിന്ന് തെറിച്ചുപോകുന്നതും, ഗുരുതര പരുക്കുകള്‍ സംഭവിക്കുന്നതും തടയുന്നു. കാറപകടങ്ങളില്‍ 45% മരണവും 60% ഗുരുതര പരുക്കുകളും സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ ഒഴിവാക്കാം.
അതിനാല്‍ യാത്രയുടെ ആരംഭത്തില്‍ തന്നെ എല്ലാവരും സീറ്റ്‌ബെല്‍റ്റ് ധരിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് പോലീസ് നിര്‍ദേശിക്കുന്നു.

 

Latest