Connect with us

Ongoing News

ഐ പി എല്‍ കിരീട നേട്ടം; ആര്‍ സി ബി വിക്ടറി പരേഡ് ഉടന്‍

വിധാന്‍ സൗധയില്‍ നിന്ന് ആരംഭിച്ച് ചിന്നസ്വാമി സ്‌റ്റേഡിയം വരെയാണ് പരേഡ്.

Published

|

Last Updated

ബെംഗളൂരു | ഐ പി എലില്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ സ്വീകരിക്കാനൊരുങ്ങി ബെംഗളൂരു. ആര്‍ സി ബിയുടെ വിക്ടറി പരേഡ് ഉടന്‍ നടക്കും. സ്‌റ്റേഡിയത്തിനു മുന്നില്‍ ജനസാഗരം രൂപപ്പെട്ടിട്ടുണ്ട്.

വിധാന്‍ സൗധയില്‍ നിന്ന് ആരംഭിച്ച് ചിന്നസ്വാമി സ്‌റ്റേഡിയം വരെയാണ് പരേഡ്. വിധാന്‍ സൗധയ്ക്കു മുമ്പില്‍ തുടങ്ങി കസ്തൂര്‍ബാ റോഡ് വരെ ഗതാഗതം നിരോധിച്ചിട്ടുണ്ട്.

നേരത്തെ, വിരാട് കോലിയെയും സംഘത്തെയും കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.