Connect with us

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; എ പത്മകുമാര്‍ ജയില്‍ മോചിതനായി

ദ്വാരപാലക ശില്‍പ കേസില്‍ എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്.

Published

|

Last Updated

കൊല്ലം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ലെ പ്രതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍് എ പത്മകുമാര്‍ ജയില്‍ മോചിതനായി. അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ് വൈകുന്നേരത്തോടെ പത്മകുമാര്‍ പുറത്തേക്ക് പോയത്.രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് പത്മകുമാറിന് പുറത്തിറങ്ങാനായത്. ദ്വാരപാലക ശില്‍പ കേസില്‍ എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്.

ആദ്യം അറസ്റ്റിലായ കട്ടിളപാളി കേസില്‍ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസത്തെ റിമാന്‍ഡ് പൂര്‍ത്തിയായതോടെയാണ് ദ്വാരപാലക കേസിലും ജാമ്യ ഹരജി നല്‍കിയത്. രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ച പത്മകുമാര്‍ വൈകുന്നേരത്തോടെയാണ് ജയില്‍ മോചിതനായത്.

കട്ടളപ്പാളിയിലെ സ്വര്‍ണ്ണം അപഹരിച്ച കേസില്‍ നവംബര്‍ 20 നാണ് പത്മകുമാര്‍ ആദ്യം അറസ്റ്റിലാകുന്നത്. ഈ കേസില്‍ നേരത്തെ കോടതി ജാമ്യം അനുവദിച്ചു. ഡിസംബര്‍ രണ്ടിനാണ് ദ്വാരപാലക കേസില്‍ പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയത്. ദേവസ്വം മിനിറ്റ്‌സ് ഉള്‍പ്പെടെ തിരുത്തി സ്വര്‍ണ്ണകൊള്ളയ്ക്ക് പത്മകുമാര്‍ കൂട്ടുനിന്നുവെന്നായിരുന്നു എസ്‌ഐടി കണ്ടെത്തല്‍.

 

---- facebook comment plugin here -----

Latest