Connect with us

National

അവിഹിത ബന്ധം അവസാനിപ്പിക്കാന്‍ ശ്രമം; 33 കാരിയായ വീട്ടമ്മയെ 25 കാരന്‍ ഹോട്ടല്‍ മുറിയില്‍ കുത്തിക്കൊന്നു

ബംഗളുരു കേംഗേരി സ്വദേശിനിയായ ഹരിനി(33) ആണ് പൂര്‍ണ പ്രജ്‌ന ലേഔട്ടിലെ ഒരു ഓയോ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ടത്

Published

|

Last Updated

ബംഗളുരു  | അവിഹിത ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ച വീട്ടമ്മയായ യുവതിയെ കാമുകന്‍ ഹോട്ടല്‍ മുറിയില്‍ കുത്തിക്കൊന്നു. ബംഗളുരു കേംഗേരി സ്വദേശിനിയായ ഹരിനിയെ (33) ആണ് പൂര്‍ണ പ്രജ്‌ന ലേഔട്ടിലെ ഒരു ഓയോ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം 25കാരനായ യശസ് ഒളിവില്‍ പോയി.

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഹരിനിയും യശസ്സും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഈ ബന്ധം വീട്ടില്‍ അറിഞ്ഞതോടെ ഹരിനി യശസ്സില്‍ നിന്ന് അകലാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ചയാണ് ഇവര്‍ ഹോട്ടലില്‍ എത്തിയത്. രാത്രി ഹരിനിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യശസ് രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി നടന്ന കൊലപാതകം രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പുറത്തറിഞ്ഞത്.

ബംഗളുരു സുബ്രമണ്യപുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിക്കായി അന്വേഷണം തുടങ്ങി. യുവതിയുടെ ശരീരത്തില്‍ 17 തവണ കത്തേറ്റിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ബംഗളുരു സൗത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ലോകേഷ് ബി ജഗലസര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest