Kerala
വാഹനങ്ങള്‍ ഉരസിയതിനെ ചൊല്ലി നടുറോഡില്‍ കൈയാങ്കളി
സംഭവം തൂണേരി ദേശീയപാതയില്‍
കോഴിക്കോട് | കോഴിക്കോട് തൂണേരിയില്‍ വാഹനങ്ങള്‍ ഉരസിയതിനെ ചൊല്ലി നടുറോഡില്‍ കൈയാങ്കളി. രണ്ട് കാറുകള്‍ തമ്മില്‍ ഉരസിയത് ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. പോലീസ് സ്ഥലത്തെത്തി ലാത്തി വീശി ഇരു വിഭാഗത്തെയും വിരട്ടിയോടിച്ചു.
ഇന്നലെ രാത്രി തൂണേരി ദേശീയപാതയിലാണ് സംഭവം. റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഇവിടെ സ്ഥിരം സംഭവമാണ്. ഇതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷം റോഡിലേക്ക് കൂടി നീളുകയും കൂടിനിന്നവരെല്ലാം കൂട്ടത്തല്ലില്‍ ഉള്‍പ്പെടുകയും ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.







