Connect with us

Saudi Arabia

സൈബര്‍ സുരക്ഷ, മയക്കുമരുന്ന്, തീവ്രവാദം; പ്രതിരോധ പദ്ധതിയുമായി ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍

യക്കുമരുന്നിനെതിരെ ജിസിസി രാജ്യങ്ങള്‍ കൂട്ടായ ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്നും 38-ാമത് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗം ആഹ്വാനം ചെയ്തു

Published

|

Last Updated

മനാമ |   സൈബര്‍ സുരക്ഷ, മയക്കുമരുന്ന്, തീവ്രവാദത്തെ പ്രതിരോധിക്കാന്‍ കര്‍മ്മ പദ്ധതിയുമായി ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ .അംഗ രാജ്യങ്ങളെയും പൗരന്മാരെയും ലക്ഷ്യം വയ്ക്കുന്ന മയക്കുമരുന്നിനെതിരെ ജിസിസി രാജ്യങ്ങള്‍ കൂട്ടായ ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്നും 38-ാമത് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗം ആഹ്വാനം ചെയ്തു

അംഗ രാജ്യങ്ങള്‍ക്കിടയില്‍ മികച്ച പൊതു സുരക്ഷാ ഉറപ്പ് നല്‍കല്‍ , ടെക്നോളജി കൈമാറ്റം ,സൈബര്‍ സുരക്ഷാ മേഖലയില്‍ സഹകരണ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുക, കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് സംയുക്ത പദ്ധതികള്‍ വികസിപ്പിക്കുക, കൂട്ടായ സുരക്ഷ വര്‍ധിപ്പിക്കുക എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചും അംഗ രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തതായി ജിസിസി സെക്ടര്‍ ജനറല്‍ നയീഫ് അല്‍ ഹജ്റഫ് പറഞ്ഞു.ബഹ്റൈന്‍ നടപ്പാക്കുന്ന ബദല്‍ ജയില്‍ ശിക്ഷാ പദ്ധതിയെയും നവീകരണ പരിപാടിയും തുറന്ന ജയിലുകളും സ്വീകരിക്കാനുള്ള പദ്ധതികളെ അംഗ രാജ്യങ്ങള്‍ പ്രത്യേകം പ്രശംസിച്ചു..

ദോഹ ആസ്ഥാനമായുള്ള ദോഹ ആസ്ഥാനമായുള്ള ജിസിസി ക്രിമിനല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, കുവൈത്തിലെ ജിസിസി എമര്‍ജന്‍സി മാനേജ്മെന്റ് സെന്റര്‍, ജിസിസി പിഒഎല്‍, വിയന്നയിലെ ജിസിസി പെര്‍മനന്റ് മിഷന്‍ തുടങ്ങിയ ഗള്‍ഫ് സുരക്ഷാ സംവിധാനങ്ങള്‍ നടത്തുന്ന ശ്രമങ്ങളെയും ,2022 ജനുവരിയില്‍ നടക്കുന്ന ജിസിസി രാജ്യങ്ങളിലെ ”അറബ് ഗള്‍ഫ് സെക്യൂരിറ്റി 3” യെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു

മന്ത്രിതല യോഗത്തോടനുബന്ധിച്ച് ബഹ്റൈനിലെയും യുഎഇയിലെയും ആഭ്യന്തര മന്ത്രാലയങ്ങള്‍ തമ്മിലുള്ള സൈബര്‍ സ്പെയ്സില്‍ ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു. ജിസിസി രാജ്യങ്ങളിലെ സുരക്ഷയും സ്ഥിരതയും മറ്റ് രാജ്യങ്ങള്‍ക്ക് ഉദാഹരണമാണെന്ന് യോഗത്തില്‍ സഊദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ പറഞ്ഞു. ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ അധ്യക്ഷതയിലായിരുന്നു യോഗം

Latest