Connect with us

kerala curriculum reformation

പാഠ്യപദ്ധതി പരിഷ്‌കരണം: ആശങ്ക അകറ്റാൻ സർക്കാർ തയ്യാറാകണം- പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ

പാഠ്യ പദ്ധതിയിൽ വരുന്ന ചെറിയ പിഴവ് പോലും സമൂഹത്തെ വലിയ തോതിൽ ബാധിക്കാനിടയുണ്ട്.

Published

|

Last Updated

കോഴിക്കോട് | പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിലുള്ള ആശങ്കകൾ അകറ്റാൻ സർക്കാർ തയ്യാറാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ. പഠന രംഗത്ത് കൊണ്ട് വരുന്ന പരിഷ്‌കാരങ്ങൾ വളരെ അവധാനതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട്ട് സംഘടിപ്പിച്ച കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടിലെ ഉള്ളടക്കങ്ങളിലെ ആശങ്കയകറ്റണം. പാഠ്യ പദ്ധതിയിൽ വരുന്ന ചെറിയ പിഴവ് പോലും സമൂഹത്തെ വലിയ തോതിൽ ബാധിക്കാനിടയുണ്ട്. അടിയന്തരമായി തിരുത്തേണ്ട ഭാഗങ്ങൾ തിരുത്തണം. ആൺ പെൺ വ്യത്യാസങ്ങൾ ജൈവികമാണെന്നിരിക്കെ ലിംഗ സമത്വം എന്ന ആശയം അപ്രായോഗികമാണ്. എന്നാൽ ലിംഗ നീതി എളുപ്പത്തിൽ സാധ്യമാക്കാൻ കഴിയും.

ഇക്കാര്യങ്ങളെ അപഗ്രഥിച്ച് കൊണ്ടുള്ള ചിന്തകളും പഠനങ്ങളുമാണ് പാഠ്യപദ്ധതി ചട്ടക്കൂടിൽ ഉൾക്കൊള്ളേണ്ടത്. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സർക്കാർ പൊതുചർച്ചക്ക് സന്നദ്ധമായത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചർച്ചക്ക് നൽകിയ ചട്ടക്കൂട്ടിലെ പദാവലികൾ പലതും സാധാരണ ജനങ്ങൾക്ക് പരിചിതമല്ലാത്തതാണ്. വിദ്യാഭ്യാസ വിദഗ്ധരെ കൂടി ഉൾപ്പെടുത്തിയുള്ള പൊതുചർച്ചകളാണ് സംഘടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest