Connect with us

Kerala

കൊട്ടാരക്കര നെടുവത്തൂരില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

എഴുകോണ്‍ അമ്പലത്തുംകാല സ്വദേശി അഭിഷേക് (27), മൈലം സ്വദേശി സിദ്ധിവിനായക് (19) എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരുക്കേറ്റു.

Published

|

Last Updated

കൊട്ടാരക്കര | കൊല്ലം ജില്ലയിലെ  കൊട്ടാരക്കര നെടുവത്തൂരില്‍ താമരശ്ശേരി ജങ്ഷനു സമീപത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. എഴുകോണ്‍ അമ്പലത്തുംകാല സ്വദേശി അഭിഷേക് (27), മൈലം സ്വദേശി സിദ്ധിവിനായക് (19) എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരുക്കേറ്റു.

ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു അപകടം. എതിര്‍ദിശകളില്‍ വന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു ബൈക്കിന് തീപിടിച്ചു. ഇന്ധന ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്നാണ് തീപിടിച്ചത്. പൊള്ളലേറ്റാണ് അഭിഷേക് മരിച്ചത്. സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു. ഗുരുതരമായി പരുക്കേറ്റ സിദ്ധിവിനായകിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരുക്കേറ്റ നീലേശ്വരം സ്വദേശികളായ ജീവന്‍, സനൂപ് എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമാണ്.

Latest