Health
ഉണക്കമുന്തിരി ഇട്ട വെള്ളം അത്ഭുത ഫലങ്ങൾ ചെയ്യും
ഇപ്പോൾ മാർക്കറ്റുകളിൽ ലഭിക്കുന്ന അധികം മുന്തിരികളിലും കീടനാശിനിയുടെ അളവ് കൂടുതലാണ്. അതുകൊണ്ട് നന്നായി കഴുകി വേണം ഉണക്കമുന്തിരി വെള്ളത്തിലിടാൻ.

പല പ്രശസ്തരുടെയും ബ്യൂട്ടി ബ്ലോക്കുകളിലും ബ്യൂട്ടി ടിപ്സുകളിലും നാം കാണുന്ന ഒരു പ്രധാന ടിപ്പാണ് ഉണക്കമുന്തിരി വെള്ളത്തിലിട്ടു വച്ച ശേഷം പ്രഭാതത്തിൽ കഴിക്കുന്നത്. സത്യത്തിൽ എന്താണ് ഇതിന് പിന്നിലെ സത്യം? ഇങ്ങനെ വെറും വയറ്റിൽ ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട് എന്നാണ് വിദഗ്ധർ പറയുന്നത്.
കിഡ്നിയുടെ ആരോഗ്യത്തിന്
ടോക്‌സിനുകള്‍ ഒഴിവാക്കുന്നതുകൊണ്ടുതന്നെ കിഡ്‌നി ആരോഗ്യത്തിന് ഉണക്കമുന്തിരിയിട്ട വെള്ളം കുടിയ്ക്കുന്ന് ഏറെ നല്ലതാണ്. മൂത്രം നല്ലപോലെ പോകുന്നതിനും മൂത്രനാളിയുമായി ബന്ധപ്പെട്ട ഇന്‍ഫെക്ഷനുകള്‍ക്കുമെല്ലാം വളരെ പ്രധാനപ്പെട്ട പരിഹാരമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. കിഡ്‌നിയുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട വഴിയാണിത്.
കണ്ണിന്റെ ആരോഗ്യത്തിന്
കണ്ണിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് ഉണക്കമുന്തിരി ഇട്ടു വയ്ക്കുന്ന വെള്ളം വളരെ നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ എ, ആന്റിഓക്‌സിഡന്റുകള്‍, ബീറ്റാകരോട്ടിനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ കണ്ണിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്. കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ വൈറ്റമിന്‍ എ ഏറെ പ്രധാനമാണ്.
കൊളസ്‌ട്രോള്‍
ഉണക്ക മുന്തിരി ശരീരത്തിലെ കൊളസ്‌ട്രോള്‍ തോതു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതു വഴി ഇത് ഹൃദയാരോഗ്യത്തെയും സംരക്ഷിയ്ക്കുന്നു. പൊട്ടാസ്യം കലവറ കൂടിയാണിത്. ഇതു ബിപി നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്. അനാവശ്യമായ കൊഴുപ്പു പുറന്തള്ളും. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതു കൊണ്ടുതന്നെ ഉണക്കമുന്തിരിയിട്ട വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതാണ് മറ്റൊരു വിധത്തില്‍ ഹൃദയത്തെ സഹായിക്കുന്നത്.
ശരീരഭാരം കുട്ടാൻ
ശരീരഭാരം കൂട്ടാനുള്ള നല്ലൊരു വിദ്യ കൂടിയാണ് ഉണക്കമുന്തിരി. ഇതിട്ടു പാല്‍ തിളപ്പിച്ചു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഉണക്കമുന്തിരി സാധാരണ വെള്ളത്തില്‍ രാത്രി മുഴുവന്‍ കുതിര്‍ത്തി പിറ്റേന്നു രാവിലെ കഴിയ്ക്കുന്നതും ഗുണകരമാണ്.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
ശരീരത്തിന് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണിത്. ഇതിലെ പല വൈററമിനുകളും ധാതുക്കളും ചേര്‍ന്നാണ് ഈ പ്രയോജനം ശരീരത്തിന് നല്‍കുന്നത്. ബാക്ടീരിയ, വൈറല്‍ അണുബാധകളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കുന്ന ഒന്നാണിത്. അലര്‍ജി പോലുള്ള പ്രശ്‌നങ്ങളെങ്കില്‍ ഇത് പരീക്ഷിയ്ക്കാവുന്ന ഒന്നാണ്. കുട്ടികള്‍ക്കും പ്രതിരോധ ശേഷി നല്‍കാന്‍ ഏറെ നല്ലതാണിത്.
എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന്
എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ച ഒന്നാണ് ഉണക്കമുന്തിരി തിളപ്പിച്ച വെള്ളം. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ച ഒന്നാണ് ഉണക്കമുന്തിരി ചതച്ചിട്ട വെള്ളം. ഇതിലെ കാല്‍സ്യമാണ് ഈ ഗുണം നല്‍കുന്നത്.
ഹീമോഗ്ലോബിൻ ലെവൽ കൂട്ടാൻ
അയേണ്‍ സമ്പുഷ്ടമായ ഒന്നാണിത്. ഇതുകൊണ്ടു തന്നെ ഹീമോഗ്ലോബിന്‍ കുറവിനുളള നല്ലൊരു പരിഹാരവും. രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനുള്ള തികച്ചും സ്വാഭാവിക വഴിയാണിത്. അനീമിയ പോലുള്ള അവസ്ഥയെങ്കില്‍ ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും.
ഇത്തരത്തില്‍ നിരവധി ഗുണങ്ങളാൽ സമ്പന്നമാണ് മുന്തിരിയിട്ട വെള്ളം. എന്നാൽ ഇപ്പോൾ മാർക്കറ്റുകളിൽ ലഭിക്കുന്ന അധികം മുന്തിരികളിലും കീടനാശിനിയുടെ അളവ് കൂടുതലാണ്. അതുകൊണ്ട് നന്നായി കഴുകി വേണം ഉണക്കമുന്തിരി വെള്ളത്തിലിടാൻ.