Connect with us

Kerala

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം; പോലീസ് കേസെടുത്തു

വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെ എസ്സി, എസ്ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തത്

Published

|

Last Updated

പാലക്കാട്  | അട്ടപ്പാടിയില്‍ വാഹനം തകര്‍ത്തുവെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. അഗളി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ചിറ്റൂര്‍ സ്വദേശി സിജു വേണുവിനാണ് മര്‍ദനമേറ്റത്.

വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെ എസ്സി, എസ്ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സിജുവിനെ വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് യുവാവിനെ പിക്കപ്പ് വാനിലെത്തിയ സംഘം മര്‍ദിച്ചത്. പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. മെയ് 24നായിരുന്നു സംഭവം.വാഹന ഉടമയുടെ പരാതിയില്‍ അഗളി പോലീസ് സിജുവിനെതിരെ കേസെടുത്തിരുന്നെങ്കിലും സിജുവിന്റെ പരാതിയില്‍ കേസെടുത്തിരുന്നില്ല.

 

---- facebook comment plugin here -----

Latest