Kerala
ചെര്‍ക്കള- ചട്ടഞ്ചാല്‍ ദേശീയപാതയില്‍ വന്‍ ഗര്‍ത്തം
കോണ്‍ഗ്രീറ്റ് ഉപയോഗിച്ച് ഗര്‍ത്തം താത്കാലികമായി അടച്ചു

കാസര്‍കോട് | കനത്ത മഴയില്‍ കാസര്‍കോട് ചെര്‍ക്കള- ചട്ടഞ്ചാല്‍ ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന് സമീപം പുതുതായി പണിത പാലവും റോഡും ചേരുന്ന ഭാഗത്താണ് ഗര്‍ത്തമുണ്ടായത്.
കോണ്‍ഗ്രീറ്റ് ഉപയോഗിച്ച് ഗര്‍ത്തം താത്കാലികമായി അടച്ചു. വടകര മൂരാട് പാലത്തിന് സമീപത്തെ റോഡില്‍ ഇന്നലെ വിള്ളലുണ്ടായിരുന്നു. പത്ത് മീറ്ററോളം ദൂരത്തിലാണ് വിള്ളല്‍ കണ്ടത്. ഇതിന്റെ പശ്ചാതലത്തില്‍ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചു. ദേശീയപാതാ അധികൃതര്‍ അടിയന്തരമായി വിശദീകരണം നല്‍കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
---- facebook comment plugin here -----