Connect with us

മലബാര്‍ ഗ്രാമങ്ങളില്‍നിന്നും യാത്ര തുടങ്ങിയ സാഹിത്യോത്സവ് പശ്ചിമ ബംഗാളിലെ താപ്പന്‍ ഗ്രാമത്തിന്റെ എത്തിനില്‍ക്കുമ്പോള്‍ അതിന്റെ യാത്ര സംഭവ ബഹുലം.

പല ഭാഷകളില്‍ പാട്ടും പറച്ചിലുകളുമായി ഭാഷയുടെ അതിര്‍ത്തികള്‍ക്കപ്പുറത്ത് നാനാത്വത്തില്‍ ഏകത്വമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കുകയാണ് സാഹിത്യോത്സവ്.
വിവിധ സംസ്ഥാനങ്ങളിലെ സാംസ്‌കാരിക വൈവിധ്യങ്ങളും ജീവിതാനുഭവങ്ങളും കലകളും വൈജ്ഞാനിക സമ്പന്നതയും വെളിപ്പെടുന്ന രാജ്യത്തെ അപൂര്‍വ സാംസ്‌കാരിക സംഗമമാണ് ദേശീയ സാഹിത്യോത്സവ്. കേരളത്തില്‍ എസ് എസ് എഫ് തുടങ്ങിവെച്ച വിദ്യാര്‍ഥികളുടെ കലാസാഹിത്യ മത്സര വേദിയായ സാഹിത്യോത്സവ് സംസ്ഥാനത്തെ മികച്ച സാംസ്‌കാരിക കലാമേളയായി വളര്‍ന്നു. ഈ വേദികളുടെ സംസ്ഥാനാന്തര പരിണാമമാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക തലം മുതല്‍ സംസ്ഥാന തലങ്ങളിലും ദേശീയ തലത്തിലും നടക്കുന്ന സാഹിത്യോത്സവുകള്‍.
അതതു പ്രാദേശിക ഭാഷകള്‍ സാഹിത്യോത്സവുകളുടെ ജൈവഭാഷയാകുമ്പോള്‍ ദേശീയ തലത്തിലെ വൈവിവധ്യങ്ങളുടെ സംഗമം ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, അറബി തുടങ്ങിയ പൊതുഭാഷകളില്‍ കേന്ദ്രീകരിക്കുന്നു.

 

വീഡിയോ കാണാം

 

Latest