National
ജനകീയ വിഷയങ്ങളില്‍ ദേശീയതലത്തില്‍ സമരത്തിനൊരുങ്ങി സിപിഎം
ജമ്മു കശ്മീരില്‍ അടിയന്തരമായി തിരഞ്ഞെടുപ്പ് നടത്തണം

ന്യൂഡല്‍ഹി | ഇടതുപാര്‍ട്ടികളും മറ്റ് മതേതര പാര്‍ട്ടികളുമായി ചേര്‍ന്ന് ദേശീയതലത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങി സിപിഎം. ജനകീയ വിഷയങ്ങളെ മുന്‍നിര്‍ത്തിയാണ് സിപിഎം കേന്ദ്ര നേതൃത്വം കേന്ദ്ര സര്‍ക്കാറിനെതിരെ സമരത്തിനൊരുങ്ങുന്നത്.
ജമ്മുകശ്മീരില്‍ അടിയന്തരമായി തിരഞ്ഞെടുപ്പ് നടത്തണമെന്നും , ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്ന ബോധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്താത്തതെന്നും കേന്ദ്ര കമ്മറ്റി കുറ്റപ്പെടുത്തി. ഇത് ഭരണഘടന ലംഘനവും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളുടെ ലംഘനവുമാണെന്നും കേന്ദ്രകമ്മിറ്റി വിമര്‍ശിച്ചു. അഖിലേന്ത്യ കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവായ വിക്രം സിങിനെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
---- facebook comment plugin here -----