Connect with us

Ongoing News

യു എ ഇയിൽ കൊവിഡ് രൂക്ഷത അവസാനിച്ചു: ശൈഖ് മുഹമ്മദ്

രാജ്യത്തെ മെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്ന ചില നിയമങ്ങൾക്കു മന്ത്രിസഭ അംഗീകാരം നൽകി.

Published

|

Last Updated

ദുബൈ | യു എ ഇ യിൽ കൊവിഡ് മഹാമാരിയുടെ രൂക്ഷത അവസാനിച്ചുവെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്‌തൂം അറിയിച്ചു. ഏറ്റവും മോശമായ അവസ്ഥ കടന്നുപോയെന്ന് യു എ ഇ മന്ത്രിസഭയിൽ അധ്യക്ഷം വഹിക്കവെ അദ്ദേഹം വ്യക്തമാക്കി.

പകർച്ചവ്യാധി സമയത്ത് യുഎഇ ഒരു സംഘമായി പ്രവർത്തിച്ചു. കൊവിഡ് -19 നെതിരായ പോരാട്ടത്തിൽ ലോകത്തെ മികച്ച രാജ്യങ്ങളിൽ ഒന്നായി യു എ ഇ മാറി – ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു . ആഗസ്റ്റ് 24 മുതൽ പ്രതിദിന കൊവിഡ് കേസുകൾ 1,000 ൽ താഴെയാണ്. യുഎഇ പോരാട്ടം അവസാനിക്കുന്നതിനു മുമ്പ് 100 ശതമാനം താമസക്കാർക്കും പ്രതിരോധ കുത്തിവെപ്പ് നൽകും. ആഗസ്റ്റ് 28 -ലെ കണക്കനുസരിച്ച്, ഏകദേശം 87 ശതമാനം നിവാസികൾക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിൻ ലഭിച്ചിട്ടുണ്ട്. 76 ശതമാനം പേർക്ക് പൂർണ്ണ വാക്സിനേഷൻ നൽകി.

രാജ്യത്തെ മെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്ന ചില നിയമങ്ങൾക്കു മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും വർഷം മുഴുവനും ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ശൈഖ്മു ഹമ്മദ് പറഞ്ഞു.

---- facebook comment plugin here -----

Latest