Connect with us

International

കൊവിഡ് വാക്സീന്‍: സഊദിയില്‍ വിതരണം ചെയ്തത് നാല് കോടിയിലധികം ഡോസുകള്‍

ജനസംഖ്യയുടെ 44 ശതമാനം ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്സീന്‍ എടുത്തിട്ടുണ്ട്.

Published

|

Last Updated

റിയാദ്| കൊവിഡ് വാക്സിനേഷന്‍ പുരോഗമിക്കുന്ന സഊദി അറേബ്യയില്‍ ഇതുവരെ വിതരണം ചെയ്തത് നാല് കോടിയിലേറെ ഡോസുകള്‍. രാജ്യത്തെ 587 കേന്ദ്രങ്ങള്‍ വഴി 4.1 കോടി ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ക്കെങ്കിലും അടുത്ത മാസം ആദ്യത്തോടെ വാക്സീന്‍ നല്‍കി പ്രതിരോധശേഷി കൈവരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.

1.4 കോടി ജനങ്ങള്‍ ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ചിട്ടുണ്ട്. ജനസംഖ്യയുടെ 44 ശതമാനം ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്സീന്‍ എടുത്തിട്ടുണ്ട്. ഓഗസ്റ്റ് ഒന്നുമുതല്‍ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ വാക്സീനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതുഗതാഗതം ഉപയോഗിക്കാനും വാക്സിനേഷന്‍ നിര്‍ബന്ധമാണ്. ഓഗസ്റ്റ് ഒമ്പത് മുതല്‍ സഊദി പൗരന്മാര്‍ രണ്ട് ഡോസ് വാക്സീന്‍ സ്വീകരിക്കാതെ വിദേശത്തേക്ക് യാത്ര ചെയ്യരുതെന്നും സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചിരുന്നു.